GeneralLatest NewsMollywood

അല്ലിയെ മടിയില്‍ വെച്ച്‌ പൃഥ്വിരാജ്, നച്ചുവിനൊപ്പം ഇന്ദ്രജിത്തും; എല്ലാം കണ്ടുകൊണ്ട് അച്ഛനും!!! ചിത്രം വൈറല്‍

സുപ്രിയയും പൂര്‍ണിമയും പ്രാര്‍ത്ഥനയും എവിടെ എന്നാണ് ആരാധകരുടെ അന്വേഷണം.

ഏറെ ആരാധകരുള്ള താര കുടുംബമാണ് പൃഥ്വിരാജിന്റെത്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുകയാണ് പൃഥ്വിരാജ് പങ്കുവെ‌ച്ച പുതിയ ചിത്രം. ഒറ്റ ഫ്രെയ്മില്‍ മൂന്ന് ജനറേഷനാണ് ചിത്രത്തില്‍ അല്ലിയെ മടിയില്‍ വെച്ച്‌ പൃഥ്വിരാജ്, നച്ചുവിനൊപ്പം ഇന്ദ്രജിത്തും. ഇതെല്ലാം കണ്ടുകൊണ്ട് ചുമരില്‍ സുകുമാരനും. നാളുകള്‍ക്ക് ശേഷമുള്ള ഇരുകുടുംബങ്ങളുടേയും ഒത്തുചേരലിലാണ് മനോഹരമായ ചിത്രം പകര്‍ത്തിയിരിക്കുന്നത്.

‘മൂന്ന് തലമുറകള്‍, ഫാമിലി വീക്കന്‍ഡ്’ എന്ന അടിക്കുറിപ്പിലാണ് മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സുകുമാരന്റെ ചിത്രം പതിച്ചിരിക്കുന്ന ചുമരിനടുത്തുള്ള രണ്ട് കസേരകളിലായാണ് പൃഥ്വിരാജും ഇന്ദ്രജിത്തും ഇരിക്കുന്നത്. പൃഥ്വിരാജിന്റെ മടിയിലിരിക്കുന്ന അലംകൃത ഫോട്ടോയ്ക്ക് മുഖം തരാതെ മുത്തച്ഛന്റെ ചിത്രത്തിലേക്ക് കൈചൂണ്ടി ഇരിക്കുകയാണ്. ഇന്ദ്രജിത്തിന്റെ മടിയിലിരിക്കുന്ന ഇളയമകള്‍ നക്ഷത്ര കാര്യമായെന്തോ ശ്രദ്ധിച്ചിരിക്കുകയാണ്. എന്തായാലും മനോഹരമായ കുടുംബ ചിത്രം ആരാധകരുടെ മനസു കീഴടക്കുകയാണ്.

സുപ്രിയയും പൂര്‍ണിമയും പ്രാര്‍ത്ഥനയും എവിടെ എന്നാണ് ആരാധകരുടെ അന്വേഷണം.

shortlink

Related Articles

Post Your Comments


Back to top button