CinemaGeneralKollywoodLatest NewsMollywoodNEWSTollywood

ജാനകിയമ്മ മരിച്ചിട്ടില്ല, ദൈവത്തെയോർത്ത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതെ; സങ്കടത്തോടെ വീഡിയോ പങ്കുവച്ച് എസ്.പി ബാലസുബ്രഹ്മണ്യം

ആരോഗ്യവിവരം അന്വേഷിച്ച്‌ ഇന്ന് എന്റെ ഫോണിലേക്ക് ഇരുപതോളം പേരാണ് വിളിച്ചത്

പ്രശസ്ത ഗായിക എസ്. ജാനകിയുടെ ആരോഗ്യനില സംബന്ധിച്ച്‌ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ വികാരാധീനനായി സംഗീത സംവിധായകനും ഗായകനുമായ എസ്.പി ബാലസുബ്രഹ്മണ്യം. ജാനകിയമ്മയുടെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലെന്നും അവര്‍ സന്തോഷത്തോടെയിരിക്കുന്നെന്നും ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത വീഡിയോയില്‍ എസ്.പി. ബി പറയുന്നു. “ജാനകിയമ്മയുടെ ആരോഗ്യവിവരം അന്വേഷിച്ച്‌ ഇന്ന് എന്റെ ഫോണിലേക്ക് ഇരുപതോളം പേരാണ് വിളിച്ചത്. ചിലര്‍ സമൂഹമാദ്ധ്യമങ്ങളിലൂട‌െ ജാനകിയമ്മ മരിച്ചെന്നു പോലും പ്രചരിപ്പിക്കുന്നു. എന്ത് അസംബന്ധമാണിത്. ഞാന്‍ ഇന്ന് ജാനകിയമ്മയെ വിളിച്ച്‌ സംസാരിച്ചു. അവര്‍ ആരോഗ്യവതിയായിരിക്കുന്നു.” – എസ്.പി വീഡിയോയില്‍ വ്യക്തമാക്കി.

എന്നും “സമൂഹമാദ്ധ്യമങ്ങളെ ശരിയായ രീതിയില്‍ വേണം ഉപയോഗിക്കേണ്ടത്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സമൂഹമാദ്ധ്യമങ്ങളെ ദയവായി ഉപയോഗിക്കരുത്. ജാനകിയമ്മ അരോഗ്യവതിയാണ്. അവര്‍ക്ക് ഒരു കുഴപ്പവുമില്ല.”- എസ്.പി ബാലസുബ്രഹ്മണ്യം വിഡിയോയില്‍ പറഞ്ഞു. തെന്നിന്ത്യന്‍ പൂങ്കുയില്‍ എസ്.ജാനകി മരിച്ചുവെന്ന തരത്തില്‍ വ്യാജ പ്രചാരണങ്ങളും ചര്‍ച്ചകളുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്.

https://www.facebook.com/KSChithraOfficial/posts/1615928265221049

അതോടെ പലരും ഗായികയ്ക്കു പ്രണാമം അര്‍പ്പിച്ചു ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കുകപോലും ചെയ്തു.ഇതിനു പിന്നാലെയാണ് വ്യാജവാര്‍ത്തയാണെന്ന് വ്യക്തമാക്കി എസ്.പി.ബി ഫേസ്ബുക്കില്‍ വിഡിയോ പങ്കുവച്ചത്. കെ.എസ് ചിത്രയും അദ്ദേഹത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

https://www.facebook.com/KSChithraOfficial/posts/1615928265221049

shortlink

Related Articles

Post Your Comments


Back to top button