GeneralLatest NewsMollywood

നടി ഷംനയെ ബ്ളാക്ക്‌മെയില്‍ ചെയ്ത കേസില്‍ അന്വേഷണം സിനിമാതാരങ്ങളിലേക്ക്!! നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയോട് ഹാജരാകാന്‍ നിര്‍ദേശം

ധര്‍മജന്റെ ഫോണ്‍ നമ്ബര്‍ പ്രതികളില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച്‌ അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഹെയര്‍ സ്റ്റൈലിസ്റ്റും ചാവക്കാട് സ്വദേശിയുമായ ഹാരിസ് പിടിയില്‍. നേരത്തെ അറസ്റ്റിലായ റഫീക്കിന്റെ ബന്ധുവാണ് ഹാരിസെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്ക് ഗള്‍ഫില്‍ സ്വന്തമായി ഹെയര്‍ സലൂണുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

തട്ടിപ്പു കേസില്‍ സിനിമാ മേഖലയിലുള്ളവരെയും പൊലീസ് ചോദ്യം ചെയ്യാനാരുങ്ങുകയാണ്. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി ഉള്‍പ്പടെ മൂന്നു പേരെ ചിലരെ ചോദ്യം ചെയ്യുന്നതിനായി ഇന്ന് കമ്മിഷണര്‍ ഓഫിസിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ധര്‍മജന്റെ ഫോണ്‍ നമ്ബര്‍ പ്രതികളില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച്‌ അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു നിര്‍മാതാവില്‍നിന്നാണ് ഹാരിസിന് ഷംനയുടെ ഫോണ്‍ നമ്ബര്‍ ലഭിച്ചത് എന്നാണ് ആദ്യ ഘട്ടത്തില്‍ പൊലീസിനു ലഭിച്ചിരുന്ന വിവരം. നിര്‍മാതാവില്‍നിന്നു നടിയുടെ നമ്ബര്‍, താമസിക്കുന്ന വീടിന്റെ വിവരങ്ങള്‍ തുടങ്ങിയവ പ്രതികള്‍ക്ക് കൈമാറുകയായിരുന്നു. ഹാരിസിന് സിനിമാക്കാരുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിയായിരുന്നു ഈ മേഖലയിലുള്ളവരുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകള്‍ പ്രതികള്‍ നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. പ്രതികള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചതായി ഐജി വിജയ് സാഖറെ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button