GeneralLatest NewsTV Shows

‘ചൈനീസ് ആപ്പുകള്‍ നിരോധിച്ചല്ലോ, എന്തേലും മിസ് ചെയ്യുമോ’; ടിക് ടോക്കിന് ‘ബൈ’ പറഞ്ഞ് ഫുക്രു

അദൃശ്യമായ ഒരുപാട് തടസ്സങ്ങള്‍ നീക്കി എളിയ ശ്രമങ്ങളിലൂടെ നിങ്ങളെ രസിപ്പിക്കാന്‍ ടിക്ടോക് ഞങ്ങളില്‍ ചിലരെ സഹായിച്ചു എന്നെഴുതിയാണ് വിഡിയോ അവസാനിക്കുന്നത്.

സോഷ്യല്‍ മീഡിയ പ്ലാട്ഫോമായ ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രമുഖ ടിക്ടോക് താരം ഫുക്രു. ടിക് ടോക്കിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് കൃഷ്ണജീവ് എന്ന ഫുക്രു.

രസകരമായ ഒരു വിഡിയോ പങ്കുവച്ചുകൊണ്ട് ടിക്ടോക്കിന് ‘ബൈ’ പറഞ്ഞിരിക്കുകയാണ് താരം. ചൈനീസിലുള്ള സംഭാഷണത്തിന് മലയാളം സബ്ടൈറ്റില്‍ നല്‍കി ഒരുക്കിയിരിക്കുന്ന താരത്തിന്റെ വിഡിയോ ശ്രദ്ധനേടുന്നു.

‘ചൈനീസ് ആപ്പുകള്‍ നിരോധിച്ചല്ലോ, എന്തേലും മിസ് ചെയ്യുമോ’ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയാണ് ഫുക്രു പുതിയ വിഡിയോ ഒരുക്കിയിരിക്കുന്നത്. ‘ടിക്ടോക്, ചെറുതായിട്ട്’ എന്നാണ് ഫുക്രുവിന്റെ ഉത്തരം. പിന്നീട് സ്വതസിദ്ധമായ ശൈലിയില്‍ ‘ബൈ’ പറഞ്ഞുപോകുന്നു. അദൃശ്യമായ ഒരുപാട് തടസ്സങ്ങള്‍ നീക്കി എളിയ ശ്രമങ്ങളിലൂടെ നിങ്ങളെ രസിപ്പിക്കാന്‍ ടിക്ടോക് ഞങ്ങളില്‍ ചിലരെ സഹായിച്ചു എന്നെഴുതിയാണ് വിഡിയോ അവസാനിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button