BollywoodCinemaGeneralLatest NewsNEWS

നടൻ ആമിർഖാന്റെ വീട്ടു ജോലിക്കാര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു; അമ്മയ്ക്ക് ടെസ്റ്റ് നെഗറ്റീവാകാന്‍ പ്രാര്‍ഥിക്കണമെന്ന അഭ്യർഥനയുമായി താരം

പരിപാലിക്കുന്നതിനും അണുവിമുക്തമാക്കിയതിനും മുംബൈ കോര്‍പ്പറേഷനോട് നന്ദി

മുംബൈയിലെ വസതിയിലെ തന്റെ സ്റ്റാഫുകള്‍ക്ക് കോവിഡ് 19 സ്ഥീരികരിച്ചതായി നടന്‍ ആമിര്‍ ഖാന്‍. തങ്ങള്‍ക്കെല്ലാം ടെസ്റ്റ് നെഗറ്റീവാണെന്നും ആമിര്‍ സ്‌റ്റേറ്റ്‌മെന്റ് പുറത്തുവിട്ടു. ഇപ്പോള്‍ അമ്മയെ ടെസ്റ്റ് ചെയ്യാനായി കൊണ്ടു പോവുകയാണെന്നും അമ്മയ്ക്കും നെഗറ്റീവാകാന്‍ പ്രാര്‍ഥിക്കണമെന്നും ആമിര്‍ കുറിച്ചു.

ആമിര്‍ ഖാന്റെ സ്റ്റേറ്റ്‌മെന്റ് വായിക്കാം:

വസതിയിലെ എന്റെ സ്റ്റാഫുകളില്‍ കുറച്ച് പേര്‍ക്ക് കോവിഡ് പൊസിറ്റീവായ വിവരം നിങ്ങളെ അറിയിക്കുന്നു. ഉടന്‍ തന്നെ അവരെ ക്വാറന്റൈനിലാക്കി. മുംബൈ കോര്‍പ്പറേഷന്‍ അവര്‍ക്ക് വേണ്ട ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. അവരെ പരിപാലിക്കുന്നതിനും അണുവിമുക്തമാക്കിയതിനും മുംബൈ കോര്‍പ്പറേഷനോട് നന്ദി പറയുന്നു.

ഇപ്പോൾ ഞങ്ങളുടെയെല്ലാം പരിശോധന ഫലങ്ങള്‍ നെഗറ്റീവാണ്. ഇപ്പോള്‍ ഞാന്‍ അമ്മയെ ടെസ്റ്റിനായി കൊണ്ടു പോവുകയാണ്. അമ്മയ്ക്കും ടെസ്റ്റ് നെഗറ്റീവാകാന്‍ പ്രാര്‍ഥിക്കുക.

https://twitter.com/aamir_khan/status/1277850257653555205

shortlink

Related Articles

Post Your Comments


Back to top button