GeneralLatest NewsTollywood

കൊറോണയും ലോക്ഡൌണും ആദ്യം വില്ലനായി; നീട്ടിവച്ച വിവാഹ തീയതി പുറത്തു വിട്ട് നടന്‍ നിതിന്‍

കോവിഡിന്റെ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാകും വിവാഹം. വിവാഹ ആഘോഷങ്ങള്‍ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കിയിട്ടില്ല.

തെലുങ്കില്‍ ഏറെ ആരാധകരുള്ള യുവ നടനാണ് നിതിന്‍. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം നിതിന്റെയും ശാലിനിയുടെയും വിവാഹം നിശ്ചയിച്ചത് വലിയ ആഘോഷമായിരുന്നു. എന്നാല്‍ കൊവിഡ് ഭീതിയുടെ സാഹചര്യത്തില്‍ വിവാഹം നീട്ടിവയ്‍ക്കേണ്ടിവന്നിരുന്നു. ഇപ്പോഴിതാ നിതിന്റെ വിവാഹ തീയതി പുറത്ത്.

ജൂലൈ 26ന് വിവാഹം നടക്കുമെന്നാണ് വാര്‍ത്ത. ഹൈദരാബാദിലായിരിക്കും വിവാഹം. കോവിഡിന്റെ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാകും വിവാഹം. വിവാഹ ആഘോഷങ്ങള്‍ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button