CinemaGeneralLatest NewsMollywoodNEWS

മമ്മൂക്കയുടെ വീട്ടിൽ അതിഥികളായെത്തി പൃഥ്വിരാജും ഫഹദും’; ആരാധകരേറ്റെടുത്ത കിടിലൻ ചിത്രങ്ങൾ

പൃഥ്വിരാജും ഫഹദും” എന്ന ക്യാപ്ഷനിലാണ് ചിത്രം പ്രചരിക്കുന്നത്

സൂപ്പർ താരം മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും പുതിയ വീട് സന്ദര്‍ശിക്കാനെത്തി നടന്‍ പൃഥ്വിരാജും ഫഹദ് ഫാസിലും. അടുത്തിടെയാണ് മമ്മൂട്ടിയും കുടുംബവും പുതിയ വീട്ടിലേക്ക് മാറിയത്. വൈറ്റില ജനതയില്‍ അംബേലിപ്പാടം റോഡിലെ വീട്ടിലാണ് പൃഥ്വിരാജും ഫഹദും എത്തിയിരിക്കുന്നത്.

മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും ഫാന്‍ പേജുകളിലാണ് ഈ ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്. ”മമ്മൂക്കയുടെ വീട്ടില്‍ പൃഥ്വിരാജും ഫഹദും” എന്ന ക്യാപ്ഷനിലാണ് ചിത്രം പ്രചരിക്കുന്നത്. എന്നാല്‍ ഇരുവരും ഒന്നിച്ചാണോ എത്തിയത്, എപ്പോഴാണ് എത്തിയതെന്നും വ്യക്തമല്ല.

https://www.instagram.com/p/CCFMNmCgnvR/

പുതിയ സിനിമയുടെ ചര്‍ച്ചകള്‍ക്കാണോ ഇരുവരും എത്തിയതെന്നും ആരാധകര്‍ സംശയിക്കുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുമ്പ് കൊച്ചി പനമ്പള്ളി നഗറിലായിരുന്നു മമ്മൂട്ടിയും കുടുംബവും താമസം. ലോക്ഡൗണില്‍ താരകുടുംബം ചിലവഴിച്ചത് പുതിയ വീട്ടിലാണ്.

https://www.instagram.com/p/CCD0wI8Jy7y/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button