CinemaGeneralLatest NewsMollywoodNEWS

സിബിഐ ചിത്രത്തിൽ പ്രശസ്തമായ ബി.ജി.എമ്മിൽ ഇത്തവണ മാറ്റമുണ്ടാകും: എസ്. എൻ സ്വാമി

സിബിഐ 5ൽ ആയിരിക്കും ആദ്യം അഭിനയിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞുവെന്ന് തിരക്കഥാകൃത്ത് എസ് എൻ സ്വാമി

നിലവിലുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ അയവ് വരുന്നതനുസരിച്ച് സിബിഐ 5ൽ ആയിരിക്കും ആദ്യം അഭിനയിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞുവെന്ന് തിരക്കഥാകൃത്ത് എസ് എൻ സ്വാമി .

ഉടനെത്തുന്ന സിബിഐ അഞ്ചാം ഭാഗത്തിലും മുകേഷും സായ്കുമാറും വേഷമിടും എന്ന വിവരമാണ് എസ്.എന്‍ സ്വാമി ഇപ്പോള്‍ വ്യക്തമാക്കുന്നത്. സേതുരാമയ്യരുടെ വിശ്വസ്തനായ സബോര്‍ഡിനേറ്റ് ചാക്കോയുടെ വേഷത്തില്‍ തന്നെയാണ് മുകേഷ് എത്തുക. സായ് കുമാര്‍ മറ്റൊരു പ്രധാന വേഷത്തിലെത്തും.

കൂടാതെ ചിത്രത്തിന് സംഗീതമൊരുക്കുക ജേക്‌സ് ബിജോയ് ആണെന്നും എസ്.എന്‍ സ്വാമി വ്യക്തമാക്കി. സിബിഐ ആദ്യ നാല് സീരീസുകളായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’, ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ ഇവയുടെയൊക്കെ സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു.

എന്നാൽ ശ്യാമിന് ഇപ്പോള്‍ ഒരു സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കാനാവില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ അഞ്ചാം ഭാഗത്തിനായി ജേക്‌സിനെ പരിഗണിക്കാന്‍ ഇടയാക്കിയതെന്നും എസ്.എന്‍ സ്വാമി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button