GeneralLatest News

സീരിയല്‍ താരം നവ്യ സ്വാമിക്ക് കോവിഡ്; ആശങ്കയോടെ സീരിയല്‍ ലോകം

ഉടന്‍ താന്‍ സുഖം പ്രാപിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നടി. ഷൂട്ടിംഗിനിടെ നവ്യ സ്വാമിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയതാരങ്ങള്‍ ഇപ്പോള്‍ ക്വാറന്റീനില്‍ ആണ്.

ലോകം കൊറോണ വ്യാപനഭീതിയിലാണ് ഇപ്പോഴും. മാസങ്ങള്‍ നീണ്ട ലോക്‌ഡോണ്‍ നാളുകളില്‍ നിന്നും നിയന്ത്രണങ്ങളോടെ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് ഉള്‍പ്പെടെയുള്ളവ പുനരാരംഭിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ചിത്രീകരണം നടക്കുന്നതെങ്കിലും കൊറോണയുടെ പിടിയിലാണ് ഇപ്പോള്‍ ചില ഷൂട്ടിംഗ് സെറ്റുകള്‍ എന്നാണു പുറത്തു വരുന്ന വാര്‍ത്തകള്‍

നടന്‍ പ്രഭാകരനും നടി ഹരികൃഷ്ണയ്ക്കും പിന്നാലെ സീരിയല്‍ താരം നവ്യ സ്വാമിക്ക് കൊറോണ സ്ഥിരീകരിച്ചത്തിന്റെ ആശങ്കയിലാണ് തെലുങ്ക് സീരിയല്‍ ;ലോകം. ജനപ്രിയ പരമ്പരയായ നാ പെറു മീനാക്ഷിയുടെ ഷൂട്ടിംഗിനിടെയാണ് നടിയ്ക്ക് രോഗം  സ്ഥിരീകരിച്ചത്. വാണി റാണി, അരണ്‍മനായി കിളി, റണ്‍ ആന്‍ഡ് ആമി കഥ തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളുടെ ഭാഗമാണ് നവ്യ. ഉടന്‍ താന്‍ സുഖം പ്രാപിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നടി. ഷൂട്ടിംഗിനിടെ നവ്യ സ്വാമിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയതാരങ്ങള്‍ ഇപ്പോള്‍ ക്വാറന്റീനില്‍ ആണ്.

shortlink

Related Articles

Post Your Comments


Back to top button