CinemaGeneralLatest NewsMollywoodNEWS

2020 ദുരന്തങ്ങളുടെ വർഷം; ഈ വർഷത്തെ ആരും വയസ്സിനോട് കൂട്ടിച്ചേർക്കരുത്: കനിഹ

ഭർത്താവ് എന്താണ് സ്പെഷ്യലായിട്ട് ഒരുക്കിയിരിക്കുന്നതെന്നും അറിഞ്ഞുകൂടാ

വൻ പ്രകൃതിദുരന്തങ്ങളും കൊറോണയുമെല്ലാം കൂടി ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു വർഷമാണ് 2020. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി കനിഹക്കും ഇതാണ് പറയാനുള്ളത് . ഈ വർഷത്തെ ആരും വയസ്സിനോട് കൂട്ടിച്ചേർക്കരുതെന്നാണ് താരത്തിന്റെ അഭിപ്രായം. ഇതൊരു വർഷമേയല്ല എന്നാണ് താരം വ്യക്തമാക്കുന്നത്.

കൂടാതെ ഈ വർഷം എന്റെ ജന്മദിനം എങ്ങനെയായിരിക്കുമെന്ന് എനിക്ക് ഒന്നും തന്നെയറിയില്ല. ഞാൻ വളരെ സോഷ്യലായ ഒരു വ്യക്തിയൊന്നുമല്ല. അതുകൊണ്ട് തന്നെ പാർട്ടി ഒന്നും നടത്താറുമില്ല. അതിനാൽ ഈ ജന്മദിനം അധികം മിസ് ചെയ്യാനും പോകുന്നില്ല. എന്റെ കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന ഒരു ചെറിയ ആഘോഷമാണ് ഞാൻ എപ്പോഴും നടത്താറുള്ളത്. ഒരു സാധാരണ ജന്മദിനം ആയിരുന്നെങ്കിൽ ഇന്ന് എല്ലാവരുടെയും കൂടെ പോയി ലഞ്ചോ ഡിന്നറോ കഴിക്കും.

എന്നാൽ ഈ വർഷം അത് സാദ്ധ്യമല്ല. ഭർത്താവ് എന്താണ് സ്പെഷ്യലായിട്ട് ഒരുക്കിയിരിക്കുന്നതെന്നും അറിഞ്ഞുകൂടാ. കൂടിപ്പോയാൽ ഒരു കേക്ക്. അതിനപ്പുറത്തേക്ക് ഒന്നുമുണ്ടാകില്ല. അമ്പലത്തിൽ പോയി പ്രാർത്ഥിക്കുവാനൊന്നും സാധ്യമല്ല. ഈ വർഷത്തെ ജന്മദിനം അത്ര വലുതൊന്നും ആയിരിക്കില്ല. പക്ഷേ ജീവിതത്തിൽ ഒരിക്കലും മറക്കുവാൻ സാധിക്കാത്ത ഒരു തരം പ്രത്യേക ജന്മദിനം തന്നെയായിരിക്കും എന്ന് ഉറപ്പാണ്.

shortlink

Related Articles

Post Your Comments


Back to top button