GeneralLatest NewsMollywoodMovie Gossips

സൗഹൃദത്തെ ബാധിക്കുമെന്ന് തോന്നി; ചാക്കോച്ചനോടുള്ള പ്രണയം തുറന്നു പറയണമെന്ന് കൂട്ടുകാരി നിര്‍ബന്ധിച്ചിട്ടും പറഞ്ഞില്ല!! ശാലിനി പറയുന്നു

പലരും അന്ന് ചോദിച്ചിരുന്നത് നിങ്ങളുടെ കല്ല്യാണം എന്നാണ് എന്നായിരുന്നു. ചാക്കോച്ചനോടും പലരും ഈ ചോദ്യം ചോദിച്ചതായി ചാക്കോച്ചനും തന്നോട് പറഞ്ഞിട്ടുണ്ട്

മലയാള സിനിമയിലെ മികച്ച പ്രണയജോഡികളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. അനിയത്തിപ്രാവ്, നക്ഷത്രതാരാട്ട്, നിറം എന്ന് തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ ഇന്നും മലയാള സിനിമാ പ്രേമികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ താരങ്ങള്‍ ജീവിതത്തിലും ഒന്നിക്കുമെന്നായിരുന്നു പലരും അന്ന് കരുതിയത്. എന്നാല്‍ ചാക്കോച്ചന്‍ തന്റെ നല്ല സുഹൃത്തു മാത്രമായിരുന്നുവെന്നു തുറന്നു പറയുകയാണ്‌ ശാലിനി.

സിനിമയില്‍ അല്ലാതെ ഒരിക്കല്‍ പോലും ചാക്കോച്ചനോട് പ്രണയം തോന്നിയിരുന്നില്ലെന്നും ശാലിനി പറയുന്നു. അനിയത്തി പ്രാവ് സിനിമ കഴിഞ്ഞ് നിരവധി ചിത്രങ്ങളില്‍ താനും ചാക്കോച്ചനും ഒന്നിച്ചു അഭിനയിച്ചു. അതിനാല്‍ പലരും അന്ന് ചോദിച്ചിരുന്നത് നിങ്ങളുടെ കല്ല്യാണം എന്നാണ് എന്നായിരുന്നു. ചാക്കോച്ചനോടും പലരും ഈ ചോദ്യം ചോദിച്ചതായി ചാക്കോച്ചനും തന്നോട് പറഞ്ഞിട്ടുണ്ട്. ചാക്കോച്ചനും തന്നോട് പ്രണയം ഉണ്ടായിരുന്നില്ലെന്നും ശാലിനി പറഞ്ഞു.എന്നാല്‍ തന്റെ കൂട്ടുകാരികള്‍ക്ക് ചാക്കോച്ചനെ ഇഷ്ടമായിരുന്നെന്നും അതിലൊരാള്‍ അവളുടെ പ്രണയം ചാക്കോച്ചനെ അറിയിക്കാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നതായും താരം പങ്കുവച്ചു. എന്നാല്‍ അത് ചിലപ്പോ സൗഹൃദത്തെ ബാധിക്കുമെന്ന് തോന്നിയതിനാല്‍ താനത് പറഞ്ഞില്ലയെന്നും ശാലിനി കൂട്ടിച്ചേര്‍ത്തു.

തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്തുമായി  പ്രണയത്തിലാവുകയും  വിവാഹിതരാകുകയും ചെയ്തു.  അതോടെ  അഭിനയത്തില്‍ നിന്നും ഇടവേള  എടുത്തിരിക്കുകയാണ് താരം.

Tags

Related Articles

Post Your Comments


Back to top button
Close
Close