GeneralLatest NewsMollywood

അമ്മയുടെ നിര്‍വാഹക സമിതി യോഗം ഇന്ന്; മോഹന്‍ലാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കും

പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങിയത് സംബന്ധിച്ച വിവാദങ്ങളും അമ്മയുടെ ചര്‍ച്ചയില്‍ ഉയരും.

മലയാള സിനിമാമേഖലയിലെ താര സംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ചെന്നെയിലുള്ള പ്രസിഡന്‍റ് മോഹന്‍ ലാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കും. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ പൊഡ്യൂസേഴ്സ് അസോസിയേഷന്‍ അമ്മയോടും ഫെഫ്കയോടും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചര്‍ച്ചയായേക്കുമെന്നു സൂചന. പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങിയത് സംബന്ധിച്ച വിവാദങ്ങളും അമ്മയുടെ ചര്‍ച്ചയില്‍ ഉയരും.

shortlink

Related Articles

Post Your Comments


Back to top button