BollywoodGeneralLatest News

‘സുശാന്തിന്റെത് ആത്മഹത്യ അല്ല; കൊലപ്പെടുത്തിയത് കറുത്ത വസ്ത്രം അണിഞ്ഞ ഒരാൾ’; നടന്റെ മരണത്തെക്കുറിച്ചു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സുശാന്ത് ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. അവസാന ഒരുവര്‍ഷം അടച്ച് പൂട്ടപ്പെട്ട അവസ്ഥയിലായിരുന്നു സുശാന്ത്. അടുപ്പക്കാരെ പോലും തന്റെ വീട്ടിലേക്ക് കടത്തിയിരുന്നില്ല

ബോളിവുഡ് നടന്‍ സുശാന്ത് സിങിന്റെ മരണം ആത്മഹത്യയല്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കറുത്ത വസ്ത്രം അണിഞ്ഞ ഒരാളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അമേരിക്കയില്‍ നിന്നുള്ള പാരാനോർമൽ വിദഗ്ധനും ഗോസ്റ്റ് ഹണ്ടറുമായ ഷോൺ ലാര്‍സണനും ഭാര്യ ട്രീസ ലാർസനും.

ഇന്ത്യയിൽ നിന്നുള്ള കോസ്മോ പാരാനോർമൽ ആൻഡ് ഗോസ്റ്റ് ഹണ്ടിങ് സൊസൈറ്റിയിലെ അംഗവുമായി നടത്തിയ ഓൺലൈൻ വിഡിയോ ചാറ്റിലാണ് ഇവരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള അഭ്യൂഹങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

‘മറ്റൊരാളെ രക്ഷിക്കാൻ വേണ്ടിയാണ് അദ്ദേഹം മരണമടഞ്ഞത്. എന്നാൽ അത് ആർക്കു വേണ്ടിയാണെന്ന് അറിയില്ല. അതൊരു പുരുഷനാണ്. ആത്മഹത്യയല്ല മരണ കാരണം. കറുത്ത വസ്ത്രം അണിഞ്ഞ ഒരാളാണ് ഇതിനു പിന്നിൽ.’–ട്രീസ ലാർസന്‍ പറയുന്നു

എന്നാല്‍ ഈ വീഡിയോ വൈറലായതോടെ സുശാന്ത് സിങ് താമസിക്കുന്ന ബാന്ദ്രയിലെ ഫ്ലാറ്റിൽ പ്രേതബാധയുണ്ടെന്ന റിപ്പോർട്ടുകളും വീണ്ടും സജീവമായി. സുശാന്തിന്റെ കാമുകിയായിരുന്ന റിയ ഇതുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകൾ പൊലീസിനോടു പറഞ്ഞതായും റിപ്പോർട്ട്. വീട്ടിലെ പ്രേതബാധയുടെ കാര്യത്തിൽ സുശാന്തിനും മനസിൽ ഭയമുണ്ടായിരുന്നതായി റിയ പറയുന്നു. അവസാനനാളുകളിൽ സുശാന്ത് ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങിയിരുന്നതായി റിയ പൊലീസിന് മൊഴി നൽകിയിരുന്നു.

സുശാന്തിന്റെ മരണത്തെ കുറിച്ച് പ്രമുഖ നിരൂപകന്‍ സുഭാഷ് ഷായുടെ ചില വെളിപ്പെടുത്തലുകള്‍ വിവാദമായിരുന്നു. ”സുശാന്ത് ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. അവസാന ഒരുവര്‍ഷം അടച്ച് പൂട്ടപ്പെട്ട അവസ്ഥയിലായിരുന്നു സുശാന്ത്. അടുപ്പക്കാരെ പോലും തന്റെ വീട്ടിലേക്ക് കടത്തിയിരുന്നില്ല. യാതൊരു വിധ ഇടപെടലും പുറംലോകവുമായി സുശാന്തിനുണ്ടായിരുന്നില്ല. പൊതുപരിപാടികളില്‍ എത്തുമെങ്കിലും അവാര്‍ഡ് ഷോകളില്‍ പോലും സുശാന്ത് ഉണ്ടാവാറില്ലായിരുന്നു.”

shortlink

Related Articles

Post Your Comments


Back to top button