GeneralLatest NewsMollywood

അതവര്‍ക്കിടയില്‍ പറഞ്ഞു തീര്‍ക്കേണ്ട വിഷയമാണ്; താന്‍ പറയുന്നത് മര്യാദയല്ലെന്ന് ബി ഉണ്ണികൃഷ്ണന്‍

വിധുവിന്റെ കത്ത് ഞാനും വായിച്ചിരുന്നു. ആ വിഷയത്തില്‍ ഞാനെന്തെങ്കിലും പറയുന്നത് മര്യാദയല്ല.

വിമന്‍ ഇന്‍ സിനിമ കളക്ടീവില്‍ നിന്നും താന്‍ രാജിവച്ചതിന്റെ കാരണങ്ങള്‍ പങ്കുവച്ചു സംവിധായക വിധു വിന്‍സെന്റ് എഴുതിയ കുറിപ്പ് ചര്‍ച്ചയാകുകയാണ്. ഈ വിഷയത്തില്‍ ഉയര്‍ന്നുകേട്ട ഒരു പേരാണ് സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണന്റെത്.

വിധുഒരുക്കിയ സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു ബി ഉണ്ണികൃഷ്ണന്‍. എന്നാല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപുമായി അടുത്ത് നില്‍ക്കുന്നൊരാളെന്ന നിലയില്‍ ഉണ്ണികൃഷ്ണനുമായി സഹകരിച്ചുവെന്നതിന്റെ പേരില്‍ തനിക്ക് സംഘടനയില്‍ നിന്നും വിചാരണ നേരിടേണ്ടി വന്നെന്നാണ് വിധു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞത്.

എന്നാല്‍ വിധുവിന്റെ രാജി വിശദീകരണത്തില്‍ തന്റെ പേര് പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഈ വിഷയത്തില്‍ താനൊന്നും പ്രതികരിക്കുന്നില്ലെന്നും അത് മര്യാദയല്ലെന്നുമാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്. ”വിധുവിന്റെ കത്ത് ഞാനും വായിച്ചിരുന്നു. ആ വിഷയത്തില്‍ ഞാനെന്തെങ്കിലും പറയുന്നത് മര്യാദയല്ല. എന്റെ പേര് അതില്‍ പരാമര്‍ശിക്കുന്നുണ്ടെന്നത് ശരി തന്നെ. പക്ഷേ, അതവര്‍ക്കിടയില്‍ പറഞ്ഞു തീര്‍ക്കേണ്ടൊരു വിഷയമാണ്” ഉണ്ണികൃഷ്ണന്‍ ഒരു മാധ്യമത്തോട് പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button