സിഐ രാജന് സക്കറിയ എന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി തകര്‍ത്തഭിനയിച്ച ‘കസബ’ റിലീസ് ചെയ്ത് 4 വര്‍ഷം പിന്നിടുമ്ബോള്‍ കസബയ്ക്ക് രണ്ടാം ഭാഗം ഒരുക്കുമെന്ന സൂചനകള്‍ നല്കി നിര്‍മ്മാതാവ് ജോബി ജോര്‍ജ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലാണ് ജോബി ഇക്കാര്യം സൂചിപ്പിക്കുന്നത്
പോസ്റ്റ്
“നാല് കൊല്ലം മുമ്ബ്. ഈ സമയം.. അവസാന മിനുക്കുപണികളില്‍ ആയിരുന്നു നാളെത്തെ ദിനത്തിന് വേണ്ടി.. അതെ എന്റെ രാജന് സക്കറിയാ യുടെ വരവിനു വേണ്ടി.. ആണായി പിറന്ന.. പൗരുഷത്തിന്റെ പൊന്നില്‍ ചാലിച്ച പ്രതിരൂപം. ആര്‍ക്കും എന്തും പറയാം എന്നാലും എനിക്കറിയാം ഇ രാജന്, രാജാവ് തന്നെയാണ് മലയാള സിനിമയുടെ രാജാവ്.. വിധി അനുകൂലമായാല്‍ വീണ്ടും ഒരു വരവ് കൂടി വരും രാജന് സക്കറിയ.” എന്നാണ് ജോബി ജോര്‍ജ് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
നിതിന്‍ രഞ്ജി പണിക്കര്‍ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് കസബ. നേഹ സക്സേന, വരലക്ഷ്മി ശരത്കുമാര്, സമ്ബത്ത് രാജ്, ജഗദീഷ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
Post Your Comments