GeneralLatest NewsMollywood

അഞ്ചു വര്‍ഷം മുന്പ് ആഷിക് അബുവിന്റെ 500 രൂപ പരിഹാസ ചലഞ്ച്; ഇന്ന് ഒരു പവനുമായി പി.കെ.ഫിറോസ്

സൈബര്‍ ലോകത്ത് വലിയ പ്രതികരണമാണ് അന്ന് ഈ പോസ്റ്റിന് ലഭിച്ചത്.

കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദമായ ഒന്നായിരുന്നു ബാര്‍ക് കോഴക്കേസ്. അഞ്ചു വര്‍ഷം മുമ്ബ് ബാര്‍ക്കോഴ കേസില്‍ ആഷിക് അബു നടത്തിയ 500 രൂപ പരിഹാസ ചലഞ്ചിന് അതേ നാണയത്തില്‍ മറുപടി നല്‍കി മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. ഇന്നത്തെ ഏറ്റവും വിവാദവിഷയമായ സ്വര്‍ണകടത്ത് കേസിന്റെ പശ്ചാത്തലത്തിലാണ് ഫിറോസിന്റെ പോസ്റ്റ്‌.

#എന്റെ_വക_ഒരു_പവന്‍ #gold_challenge #aashiq_abu എന്നാണ് പി.കെ. ഫിറോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബാര്‍ കോഴക്കേസിന്റെ സമയത്ത് അഷിക് അബു ഇട്ട പോസ്റ്റ് ഇങ്ങനെ: അഷ്ടിക്കു വകയില്ലാതെ കഷ്ട്ടപെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികള്‍ കൂടി നമ്മള്‍ നാട്ടുകാര്‍ പിരിച്ച്‌ കൊടുക്കണം. എന്റെ വക 500 രൂപ. #entevaka500

സൈബര്‍ ലോകത്ത് വലിയ പ്രതികരണമാണ് അന്ന് ഈ പോസ്റ്റിന് ലഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button