BollywoodGeneralHollywoodLatest News

അപ്പാര്‍ട്ട്മെന്‍റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു; ബന്‍സാലിയുടെ മൊഴി പുറത്ത്

സുശാന്ത് താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്‍റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണെന്നും, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ കാത്തിരിക്കുകയാണെന്നും പോലീസ്

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടു സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. തന്‍റെ നാല് സിനിമകളില്‍ അവസരം നല്‍കാന്‍ തീരുമാനിച്ചിരുന്നതായി സംവിധായകന്‍ ബാന്ദ്രാ പോലീസ് സ്റ്റേഷനില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതെന്ന് ഡി.സി.പി അഭിഷേക് ത്രിമുഖെ വ്യക്തമാക്കി.

സുശാന്തിന് ഈ സിനിമകളില്‍ അഭിനയിക്കാനുള്ള സാവകാശം ഇല്ലാത്തതിനാലാണ് ആ റോളുകള്‍ മറ്റ് താരങ്ങളിലേക്ക് പോയതെന്നും ബന്‍സാലി വ്യക്തമാക്കിയതായി അഭിഷേക് ത്രിമുഖ് കൂട്ടിച്ചേര്‍ത്തു. സുശാന്ത് താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്‍റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണെന്നും, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ കാത്തിരിക്കുകയാണെന്നും പോലീസ് വൃത്തങ്ങളെ അടിസ്ഥാനമാക്കി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുശാന്തിന്റെ ആത്മഹത്യയ്ക്കുപിന്നില്‍ ചലച്ചിത്ര മേഖലയിലെ കിടമത്സരങ്ങളാണോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ്, സിനിമാരംഗത്തെ പ്രമുഖരെ ചോദ്യം ചെയ്യുന്നത്. നടി സഞ്ജന സാംഘി, സുശാന്തിന്റെ കൂട്ടുകാരി റിയ ചക്രവര്‍ത്തി, സുഹൃത്ത്           മുകേഷ് ഛബ്ര എന്നിവര്‍ ഉള്‍പ്പെടെ 28 പേരുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു. പ്രമുഖ നിര്‍മാതക്കളായ യഷ് രാജ് ഫിലിംസിന്റെ കാസ്റ്റിങ് ഡയറക്ടറേയും ചോദ്യം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button