BollywoodGeneralLatest News

ഞാന്‍ വെര്‍ജിനും വെജിറ്റേറിയനുമാണ്; നടിയോട് വിവാഹാഭ്യര്‍ഥനയുമായി ആരാധകന്‍

ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, എന്നെ വിവാഹം കഴിക്കാമോ?

താരങ്ങളോട് ചില ആരാധകര്‍ പലപ്പോഴും അതിരു കടന്ന ആരാധന പ്രകടിപ്പിക്കാറുണ്ട്. നടിമാരോട് വിവാഹ അഭ്യര്‍ത്ഥന നടത്തുന്നവരും കുറവല്ല. തനിക്ക് ലഭിച്ച വ്യത്യസ്തമായ ഒരു വിവാഹാഭ്യര്‍ഥന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് നടി തിലോത്തമ ഷോം. ഏത് തരത്തിലുള്ള വെജിറ്റേറിയന്‍ തമാശയാണിത്, എന്തായാലും വേണ്ട എന്ന ക്യാപ്ഷനോടെയാണ് തിലോത്തമ തനിക്ക് ലഭിച്ച സന്ദേശം പങ്കുവച്ചിരിക്കുന്നത്.

“ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, എന്നെ വിവാഹം കഴിക്കാമോ? ഞാന്‍ വെര്‍ജിനും വെജിറ്റേറിയനുമായുമാണ്. വെര്‍ജിനിറ്റി ടെസ്റ്റ് ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്. നുണ പരിശോധന, ബ്രെയ്ന്‍ മാപ്പിങ് ടെസ്റ്റ് എന്നിവ നടത്താന്‍ ഞാന്‍ തയാറാണ്” പോസ്റ്റില്‍ താരം കുറിച്ചിരിക്കുന്നത്.

ഇത്രയും നല്ല വിവാഹാഭ്യര്‍ഥന എങ്ങനെ നിരസിക്കാന്‍ തോന്നുന്നു, എന്തു കൊണ്ട് സമ്മതം പറഞ്ഞില്ല എന്ന രസകരമായ കമന്റുകളുമായി ആരാധകരും രംഗത്തെത്തി.

‘ചിന്റു കാ ബെര്‍ത്ത് ഡേ’ എന്ന ചിത്രത്തിലാണ് തിലോത്തമ ഒടുവില്‍ വേഷമിട്ടത്.

shortlink

Post Your Comments


Back to top button