CinemaGeneralKollywoodLatest NewsNEWSTollywood

പ്രശസ്ത നടനെ മരിച്ച നിലയിൽ കണ്ടെത്തി

നടന്റെ മരണത്തിൽ നിരവധിപേർ അനുശോചനവുമായി രം​ഗത്തെത്തി

ബോളിവുഡിൽ സുശാന്ത് രജ്പുതിന്റെ മരണത്തിന് പിന്നാലെ ആരാധകരെ നിരാശയിലാക്കി മറ്റൊരു മരണം കൂടി. ജനപ്രിയ പരമ്പരയിലെ താരമായിരുന്ന നടന്റെ മരണം ആരാധകർക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.

പ്രശസ്ത കന്ന‍ഡ ടെലിവിഷന്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി. 30കാരനായ സുശീല്‍ ഗൗഡയെയാണ് മാണ്ഡ്യയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ജനപ്രിയ സീരിയലായ അന്തപുരയിലെ പ്രധാന കഥാപാത്രത്തെ അവതരിച്ചത് സുശീല്‍ ഗൗഡയായിരുന്നു,

കൂടാതെ ഫിറ്റ്നസ് ട്രെയിനര്‍ കൂടിയായിരുന്നു സുശീല്‍. ഈയടുത്ത് സിനിമയിലും സുശീല്‍ അഭിനയിച്ചു. ദുനിയ വിജയ് നായകനാ
യ സലഗ എന്ന ചിത്രത്തില്‍ പൊലീസുകാരന്റെ വേഷത്തിലാണ് സുശീല്‍ അഭിനയിച്ചത്. ചിത്രം റിലീസ് ചെയ്തിട്ടില്ല, നടന്റെ മരണത്തിൽ നിരവധിപേർ അനുശോചനവുമായി രം​ഗത്തെത്തി.

shortlink

Related Articles

Post Your Comments


Back to top button