GeneralLatest NewsTV Shows

പരമ്പരാഗത ആചാരപ്രകാരം വിവാഹം; ‘നീലക്കുയില്‍’ റാണിയുടെ വിവാഹ വീഡിയോ വൈറല്‍

വിവാഹത്തിനെത്തിയവരെല്ലാം സാമൂഹ്യ അകലം പാലിക്കുകയും മാസ്‌ക് ധരിച്ചതുമൊക്കെ പുറത്ത് വന്ന വീഡിയോയില്‍

ജനപ്രിയ പരമ്പരയായ നീലക്കുയില്‍ അവസാനിച്ചുവെങ്കിലും അതിലെ അഭിനേതാക്കള്‍ ഇപ്പോഴും മലയാളികളുടെ പ്രിയതാരങ്ങളാണ്. ഇതില്‍ റാണി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ലത സംഗരാജു ഈ ലോക്ഡൗണ്‍ കാലത്ത് വിവാഹിതയായിരുന്നു. ജൂണ്‍ പതിനാലിനായിരുന്നു ലതയും സൂര്യനും തമ്മിലുള്ള വിവാഹം നടന്നത്

ഇപ്പോഴിതാ വിവാഹത്തിന്റെ ചടങ്ങുകളെല്ലാം ഉള്‍കൊള്ളിച്ചുള്ള വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. പരമ്പരാഗത ആചാരപ്രകാരം നടന്ന വിവാഹ ചടങ്ങില്‍ കുടുംബസുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിനെത്തിയവരെല്ലാം സാമൂഹ്യ അകലം പാലിക്കുകയും മാസ്‌ക് ധരിച്ചതുമൊക്കെ പുറത്ത് വന്ന വീഡിയോയില്‍ കാണാം

ഞങ്ങള്‍ കാത്തിരുന്ന വീഡിയോ എത്തി എന്നാണ് ആരാധകരുടെ കമന്റ്.

https://www.instagram.com/tv/CCLyIzIFVEc/?utm_source=ig_embed

shortlink

Post Your Comments


Back to top button