GeneralLatest NewsMollywood

വീട്ടാവശ്യത്തിനായി പച്ചക്കറിയും മീനും പുറത്തു നിന്ന് വാങ്ങുന്നയാളല്ല അദ്ദേഹം; ലോക്ഡൌണില്‍ മാറിയ തന്റെ ജീവിത ശൈലിയെക്കുറിച്ച് ജോജു ജോര്‍ജ്ജ്

രണ്ട് വെച്ചൂര്‍ പശു, ഒരു ആട്, നാടന്‍ കോഴി, മത്സ്യ കൃഷി എന്നിവയും ജോജുവിനുണ്ട്

മലയാളത്തില്‍ സഹതാരമായി എത്തി ഇപ്പോള്‍ നായകനിരയിലേയ്ക്ക് ഉയര്‍ന്ന താരമാണ് ജോജു ജോര്‍ജ്ജ്. അഭിനേതാവ് എന്നതില്‍ ഉപരി നിര്‍മ്മാതാവുകൂടിയാണ് ജോജു. കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തില്‍ പ്രഖ്യാപിച്ച ലോക്ഡൌണില്‍ പാചകം, നൃത്തം, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം, തുടങ്ങിയ മേഖലകളില്‍ പലരും കൈവച്ചു. എന്നാല്‍ ഈ സമയം കൃഷിയുമായി അടുത്തിരിക്കുകയാണ് ജോജു ജോര്‍ജ്.

സിനിമാ തിരക്കുകള്‍ ഇല്ലാതായതോടെ സ്വന്തമായി പച്ചക്കറി കൃഷിയും പശുവളര്‍ത്തലും നടത്തുകയായിരുന്നു ജോജു. താരം തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. പച്ചക്കറികളുടെയും പശുവിന്റെയും കോഴികളുടെയും ചിത്രങ്ങളും ജോജു പങ്കുവച്ചിട്ടുണ്ട്. സജീവ് പാഴൂരും ‍ഡോക്ടര്‍ വിപിനും ആണ് തന്നെ സഹായിച്ചതെന്നും സഹായിച്ചതെന്നും ജോജു ഫേസ്ബുക്കില്‍ കുറിക്കുന്നു. സ്വന്തം വീട്ടില്‍ മികച്ച രീതിയിലെ കൃഷി നടത്തി അനുഭവസമ്ബത്തുള്ള ആളാണ് സജീവ്. വീട്ടാവശ്യത്തിനായി സജീവ് പച്ചക്കറിയും മീനും പുറത്തു നിന്ന് വാങ്ങുന്നയാളല്ലെന്നും ജോജു പറയുന്നു. രണ്ട് വെച്ചൂര്‍ പശു, ഒരു ആട്, നാടന്‍ കോഴി, മത്സ്യ കൃഷി എന്നിവയും ജോജുവിനുണ്ട്. കുട്ടികള്‍ക്കും അച്ഛനമ്മമാര്‍ക്കും വിഷമയമില്ലാത്ത ഭക്ഷണം നല്‍കുന്നതിന്റെ ചാരിതാര്‍ഥ്യവും പങ്കുവച്ച ജോജു എല്ലാവരും ഇത്തരം കാര്യങ്ങള്‍ സ്വന്തം വീടുകളില്‍ തുടങ്ങണമെന്ന ഉപദേശവും ‌ നല്‍കുന്നു….

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്

This is my vegetable Garden 殺
By March ;after lockdown I stated this wonderful idea .now I am at Ayurveda yoga villa wayanad .Dr Vipin suggested this idea for me . He changed my life Style 殺. TIME TO CHANGE …..THANK you dr Vipin ❤️I reduced 20 kg  I saw Sajeev Pazoor’s home garden @sajeevpazhoor 殺 he has kidu n beautiful vegetable garden for his family . He never buy vegitables n fish in this lock down period from out side .sajeev helped me ❤️Now I proudly say …I have two Vechoor pashu,  one adu (goat)  Nadan Kozhi  fish  and a lot of vegitables . It’s a start 殺I really wish good food for my kids n parents . Let’s start this in all house For ourselves .
thank you Amma ,appa ,abba,Thanu ,Varky ,Anil ,Babu ,Savi, Thoman ,roy ,Vinod and Appu Pathu Pappu 殺✌️

shortlink

Related Articles

Post Your Comments


Back to top button