GeneralKollywoodLatest News

തൃഷ, ഇത് നിനക്കുളള അവസാന മുന്നറിയിപ്പാണ്” രൂക്ഷ പ്രതികരണവുമായി നടി മീര മിഥുന്‍

നിങ്ങൾക്കറിയാം ഞാൻ ഇതെന്തുകൊണ്ടാണ് പറഞ്ഞതെന്ന്. വളരാൻ പഠിക്കൂ

തെന്നിന്ത്യന്‍ നടി തൃഷയ്ക്കെതിരെ മുൻ ബിഗ് ബോസ് താരവും നടിയുമായ മീര മിഥുൻ. തൃഷ തന്റെ ഹെയർ സ്റ്റൈലും മറ്റും കോപ്പിയടിച്ച് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുവെന്നാണ് മീരയുടെ ആരോപണം.

‘തൃഷ, ഇത് നിനക്കുളള അവസാന മുന്നറിയിപ്പാണ്. ഇനി എന്റെ ഹെയർസ്റ്റൈലിനു സമാനമായ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാൽ വിവരം അറിയും. നിങ്ങൾക്കറിയാം ഞാൻ ഇതെന്തുകൊണ്ടാണ് പറഞ്ഞതെന്ന്. വളരാൻ പഠിക്കൂ.’–മീര കുറിച്ചു ഫോട്ടോഷോപ്പ് ഉപയോഗിച്ച് തൃഷ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഉപയോഗിക്കുന്നതാണെന്നും മീര പറയുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ മീര നടൻ ചേരനെതിരേ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ആരോപണം െതറ്റാണെന്ന് തെളിഞ്ഞതോടെ താരത്തെ ഷോയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button