CinemaGeneralLatest NewsMollywoodNEWS

ഓം ശാന്തി ഓശാനയിൽ‌ കഥാപാത്രമായല്ല, ആ ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നയാളാണ് വിനീത് ശ്രീനിവാസൻ; തുറന്നു പറച്ചിലിൽ ഞെട്ടി ആരാധകർ

കാരണം മറ്റൊന്നുമല്ല ഈ സിനിമ ചെയ്തില്ലെങ്കിൽ ഞങ്ങൾ കൊച്ചീല് പട്ടിണി കിടന്ന് ചാവേണ്ടി വരുമെന്ന്

സംവിധായകൻ ജൂഡ് ആന്റണി സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ഓം ശാന്തി ഓശാനയ്ക്ക് തിരക്കഥ രചിച്ചത് മിഥുൻ മാനുവൽ തോമസാണ്. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം ചിത്രത്തെ കുറിച്ചുള്ളൊരു ഓർമ പങ്കുവെയ്ക്കുകയാണ് മിഥുൻ.

സൗഹൃദം തുടങ്ങിയ സമയത്ത് അജു വർഗീസ് എനിക്ക് പരിചയപ്പെടുത്തി തന്ന ആളാണ് വിനീത് ശ്രീനിവാസൻ. വിനീതിനെ കണ്ട് കഥ പറഞ്ഞു. അന്ന് രണ്ട് കഥകൾ പറഞ്ഞതിൽ രണ്ടാമത്തേതായിരുന്നു ‘ഓം ശാന്തി ഓശാന’. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെടുകയും ഈ കഥ വേറെ ആർക്കും കൊടുക്കേണ്ട എന്നും വിനീത് പറഞ്ഞു.

പക്ഷേ ആ സമയത്ത് വിനീതിന്റെ ‘തട്ടത്തിൻ മറയത്ത്’ ഹിറ്റായി കൂട്ടത്തിൽ വിനീതും ഹിറ്റായി നിൽക്കുന്ന സമയമാണ്. . ഇതിനൊക്കെ ശേഷമാണ് ഞാൻ ജൂഡിനെ കണ്ട് ‘ഓം ശാന്തി ഓശാന’യുടെ കഥ പറയുന്നത്. ഞാൻ വിനീത് ഭായിയെ വിളിച്ചിട്ട് പറഞ്ഞു ഞാൻ ഇത് ജൂഡിന് കൊടുക്കുകയാണെന്ന്. കാരണം മറ്റൊന്നുമല്ല ഈ സിനിമ ചെയ്തില്ലെങ്കിൽ ഞങ്ങൾ കൊച്ചീല് പട്ടിണി കിടന്ന് ചാവേണ്ടി വരുമെന്ന്.

അതുകൊണ്ട് വിനീത് എന്നാ ശരി നിങ്ങൾ ഇത് ചെയ്തോ എന്ന് . അങ്ങനെയാണ് ജൂഡ് ‘ഓം ശാന്തി ഓശാന’ ചെയ്യുന്നത്, ശേഷം വിനീത് ‘ഓം ശാന്തി ഓശാന’യിൽ ഒരു റോൾ അഭിനയിച്ചു. വിനീത് വന്നതിനു ശേഷമാണ് സിനിമ ഫുൾ സ്കേലിൽ ഒന്ന് ഓൺ ആവുന്നത്. അങ്ങനെ അജു വർഗീസ് വഴി തുറന്ന് തന്ന ഒരു കഥ പറച്ചിലിലൂടെയാണ് ഞാനും വിനീതും സുഹൃത്തുക്കളാവുന്നതെന്നും മിഥുൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button