CinemaGeneralKollywoodLatest NewsNEWSTollywood

ലൂസിഫറിന്റെ തെലുങ്ക് പതിപ്പില്‍ പൃഥിയുടെ വേഷമണിയുക യുവതാരം വിജയ് ദേവര്‍കൊണ്ട

സാഹോ എന്ന പ്രഭാസ് ചിത്രമൊരു ക്കിയ സുജിത്ത് റെഡ്ഡിയാണ് തെലുങ്ക് ലൂസിഫര്‍ സംവിധാനം ചെയ്യുന്നത്

സൂപ്പർ താരം ചിരഞ്ജീവി നായകനാകുന്ന ലൂസിഫറിന്റെ തെലുങ്ക് പതിപ്പില്‍ യുവതാരം വിജയ് ദേവര്‍കൊണ്ടയും. മലയാളത്തില്‍ പൃഥ്വിരാജ് ചെയ്ത വേഷമാണ് തെലുങ്കില്‍ വിജയ് ദേവര്‍ കൊണ്ട അവതരിപ്പിക്കുന്നത്.

കൂടാതെ നേരത്തെ രാംചരണ്‍ തേജയ്ക്കായി നീക്കിവച്ചിരുന്ന വേഷമാണിത്.എന്നാല്‍ ചിരഞ്ജീവിയ്ക്കൊപ്പം കൊരട്ടില ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലഭിനയിക്കുന്നതിനാല്‍ രാം ചരണ്‍ തേജ ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ നിന്ന് പിന്മാറുകയായിരുന്നു.‌‌‌‌

വൻ ഹിറ്റായ സാഹോ എന്ന പ്രഭാസ് ചിത്രമൊരു ക്കിയ സുജിത്ത് റെഡ്ഡിയാണ് തെലുങ്ക് ലൂസിഫര്‍ സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം ചിത്രീകരണമാരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button