GeneralLatest NewsMollywood

റെസ്റ്റ് ഇന്‍ പീസ് ലാലേട്ടാ, കാമറയെക്കുറിച്ച്‌ പഠിപ്പിച്ചു തന്നതിന് നന്ദി; ഫോക്കസ് പുള്ളര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ പൃഥ്വിരാജ്

ഞാന്‍ ക്യാമറയെക്കുറിച്ചും ലെന്‍സിങ്ങിനെക്കുറിച്ചും ഒരുപാട് പഠിച്ചത് താങ്കളില്‍ നിന്നാണ്. ക്യാമറ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും എങ്ങനെയാണ് താങ്കള്‍ അതിനെ ഉപയോഗപ്പെടുത്തുന്നതെന്നും എന്നെ പഠിപ്പിച്ചതിന് നന്ദി.

കഴിഞ്ഞ ദിവസം അന്തരിച്ച മലയാള സിനിമയിലെ സീനിയര്‍ ഫോക്കസ് പുള്ളര്‍ ലാലിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ നടന്‍ പൃഥ്വിരാജ്. ക്യാമറയെക്കുറിച്ച്‌ പഠിപ്പിച്ച്‌ തന്നതിന് ലാലിന് നന്ദി പറഞ്ഞുകൊണ്ടാണ് താരം ഫേയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.

‘റെസ്റ്റ് ഇന്‍ പീസ് ലാലേട്ടാ. ഞാന്‍ ക്യാമറയെക്കുറിച്ചും ലെന്‍സിങ്ങിനെക്കുറിച്ചും ഒരുപാട് പഠിച്ചത് താങ്കളില്‍ നിന്നാണ്. ക്യാമറ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും എങ്ങനെയാണ് താങ്കള്‍ അതിനെ ഉപയോഗപ്പെടുത്തുന്നതെന്നും എന്നെ പഠിപ്പിച്ചതിന് നന്ദി. താങ്കളെ മിസ് ചെയ്യും ഞാന്‍’ പൃഥ്വിരാജ് കുറിച്ചു.

ദീര്‍ഘകാലം അനന്ദ് സിനി സര്‍വീസില്‍ ജോലി ചെയ്തിരുന്ന ആളാണ് ലാല്‍. മലയാളത്തിലെ മിക്ക ടെക്നീഷ്യന്മാര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം.

shortlink

Related Articles

Post Your Comments


Back to top button