GeneralLatest NewsMollywood

ഞങ്ങൾ ഒരു കുടുംബം പോലെയാണ്, മഞ്ജു വാരിയര്‍ എനിക്ക് സഹോദരി തന്നെ!! തുറന്നു പറഞ്ഞ് സംയുക്ത വര്‍മ്മ

ഭാവന എന്റെ അനിയത്തി സംഘമിത്രയുടെ കൂടെ പഠിച്ചതാണ്. ചെറുപ്പം മുതൽ അറിയാവുന്ന കുട്ടി

മലയാള സിനിമയില്‍ നായികയായി തിളങ്ങിയ സമയത്താണ് ബിജു മേനോനുമായി നടി സംയുക്ത വര്‍മ്മ വിവാഹിതയാകുന്നത്. അതിനു പിന്നാലെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത താരം യോഗയും മറ്റുമായി തിരക്കിലാണ്. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തന്റെ സൌഹൃദങ്ങളെക്കുരിച്ഗ് സംയുക്ത തുറന്നു പറയുന്നു.

എപ്പോഴും കൂടെയുള്ളവര്‍ കുറച്ചേയുള്ളൂവെന്ന് താരം പറയുന്നു. ”പക്ഷേ, ഉള്ള സൗഹൃദങ്ങളൊക്കെ നല്ല സ്ട്രോങ്ങാണ്. ‘തെങ്കാശിപട്ടണം’ എന്ന ചിത്രത്തിലഭിനയിച്ചപ്പോൾ തൊട്ടുള്ള സൗഹൃദമാണ് ഗീതു മോഹന്‍ദാസുമായി. ഭാവന എന്റെ അനിയത്തി സംഘമിത്രയുടെ കൂടെ പഠിച്ചതാണ്. ചെറുപ്പം മുതൽ അറിയാവുന്ന കുട്ടി. ഞങ്ങൾ ഒരു കുടുംബം പോലെയാണ്. മഞ്ജു വാരിയര്‍ എനിക്ക് സഹോദരി തന്നെ. ഞങ്ങ ൾ എന്നും വിഡിയോ കോൾ വിളിക്കും, സംസാരിക്കും, ഇടയ്ക്കിടെ ‘ഗേൾസ് ഗ്യാങ്’ സംഗമങ്ങളും യാത്രയും സംഘടിപ്പിക്കാറുണ്ട്.” സംയുക്ത പങ്കുവച്ചു

Tags

Post Your Comments


Back to top button
Close
Close