GeneralLatest NewsMollywood

റിലീസിന് മുമ്പേ ടോവിനോ ചിത്രം ചോര്‍ന്നു!! നിര്‍മ്മാതാവിന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം

.കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ റിലീസ് നീണ്ടുപോകുകയായിരുന്നു.

ജിയോ ബേബി സംവിധാനം ചെയ്ത ടൊവീനോ തോമസ് നായകനായ ചിത്രം റിലീസിന് മുമ്പേ ചോര്‍ന്നു. കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന ചിത്രമാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. ഇതിനെതിരെ നിര്‍മ്മാതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി.

2020 മാര്‍ച്ചില്‍ റിലീസ് തീരുമാനിച്ചിരുന്ന ചിത്രമാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്.കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ റിലീസ് നീണ്ടുപോകുകയായിരുന്നു.

ഒരു സമൂഹമാധ്യമ ഗ്രൂപ്പില്‍ ചിത്രം പ്രചരിക്കുന്ന വിവരം അറിഞ്ഞ നിര്‍മ്മാതാവ് ആന്റോ ജോസഫ് ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന് ആന്റോ ജോസഫ് പരാതി നല്‍കി. സ്റ്റുഡിയോകളില്‍ സൗണ്ട് മിക്‌സ് ചെയ്താണ് സിനിമ സൂക്ഷിച്ചിരുന്നത്. ഇതുപോലെ പത്തോളം സിനിമകളാണ് സ്റ്റുഡിയോയിലുളളത്. ലോക്ഡൗണില്‍ തിയറ്ററുകള്‍ അടച്ചിട്ടത് മൂലം റിലീസ് മാറ്റിവെച്ചിരിക്കുന്നത് നിരവധി മലയാള ചിത്രങ്ങളാണ്

shortlink

Related Articles

Post Your Comments


Back to top button