Uncategorized

സൂപ്പർ താരം പാര്‍ഥ് സംതാനും കോവിഡ് പൊസിറ്റീവ്; പ്രാർഥനയോടെ ആരാധകർ

ബോളിവുഡ് വെബ് സീരിസ്, ടെലിവിഷന്‍ നടനായ പാര്‍ഥ് സംതാനും കോവിഡ് 19 സ്ഥിരീകരിച്ചു. ‘കസോട്ടി സിന്ധഗി ക്യാ 2’ എന്ന സീരിയലിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് തനിക്ക് കോവിഡ് ബാധിച്ച വിവരം നടന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഇതോടെ ഷൂട്ടിംഗ് നിര്‍ത്തി സീരിയലിലെ മുഴുവന്‍ അഭിനേതാക്കളോടും ക്രൂ അംഗങ്ങളോടും പരിശോധനയ്ക്ക് വിധേയരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.,

തന്റെ ട്വിറ്ററിലൂടെയാണ് കോവിഡ് പൊസിറ്റീവായ വിവരം നടന്‍ പങ്കുവച്ചത്. ”എനിക്ക് കോവിഡ് 19 പോസിറ്റീവായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റൊപ്പം ഉണ്ടായിരുന്നവരോട് ടെസ്റ്റ് നടത്താനായി ആവശ്യപ്പെടുന്നു.

ഇപ്പോൾ ഞാന്‍ ക്വാറന്റൈനിലാണ്. മുംബൈ കോര്‍പ്പറേഷന്റെ പിന്തുണയ്ക്ക് നന്ദി പറയുന്നു. സുരക്ഷിതരായിരിക്കു” എന്നാണ് പാര്‍ഥിന്റെ ട്വീറ്റ്.

shortlink

Related Articles

Post Your Comments


Back to top button