Latest NewsMollywoodUncategorized

ആശുപത്രി കിടക്കയില്‍ അമേയ!! കൊറോണ ആണ് പ്രതീക്ഷിച്ചത്, ഡെങ്കിയില്‍ ഒതുങ്ങിയെന്നു താരം

ഡെങ്കിപ്പനിയുടെ ഇടയിലും രസകരമായി പോസ്റ്റിട്ട താരത്തെ പ്രശംസിച്ച്‌ ആരാധകരും എത്തി.

സോഷ്യല്‍ മീഡിയയില്‍ സജീവമായ യുവതാരമാണ് അമേയ. ഡെങ്കിപ്പനി പിടിച്ച്‌ ഒരാഴ്ചയായി ആശുപത്രിയിലായിരുന്നുവെന്ന് പങ്കുവച്ചു എത്തിയിരിക്കുകയാണ് താരം.

കൊറോണ ആണ് പ്രതീക്ഷിച്ചത്. ഡെങ്കിയില്‍ ഒതുങ്ങി എന്നാണ് താരം രസകരമായി പ്രതികരിച്ചിരിക്കുന്നത്. ആശുപത്രിയില്‍ നിന്നുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു. ഡെങ്കിപ്പനിയുടെ ഇടയിലും രസകരമായി പോസ്റ്റിട്ട താരത്തെ പ്രശംസിച്ച്‌ ആരാധകരും എത്തി.

അമേയയുടെ കുറിപ്പ്

‘കുറച്ചുനാള്‍ സോഷ്യല്‍ മീഡിയകളില്‍നിന്നും ഒരു ലീവ് എടുക്കണം എന്ന് വിചാരിച്ച നേരത്താണ് വഴിയേ പോയ ‘Dengue’ കുറച്ചുഡേയ്‌സ് എന്റെ കൂടെ കൂടിയത്. അതുകൊണ്ട് ഒരാഴ്ചക്കാലം ഹോസ്പിറ്റലില്‍ സുഖമായിരുന്നു. എന്തായാലും കാണാതിരുന്നപ്പോള്‍ എന്നെ അന്വേഷിച്ച, എന്നെ ഒരുപാട് സ്നേഹിക്കുന്ന നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരുപാട് താങ്ക്സ്. കൊറോണ ആണ് പ്രതീക്ഷിച്ചത്. ഡെങ്കിയില്‍ ഒതുങ്ങി !!’

shortlink

Related Articles

Post Your Comments


Back to top button