CinemaGeneralKollywoodLatest NewsNEWSTollywood

ഏറ്റവും നീചനായ വില്ലനാണ് ഞാനതിൽ; ‘മാസ്റ്റര്‍’ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് നടന്‍ സേതുപതി.

ഗുണ്ടാ സംഘത്തിന്റെ നേതാവായാണ് സേതുപതി വേഷമിടുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍

പ്രശസ്ത സംവിധായകൻ കനകരാജ് ഒരുക്കുന്ന ‘മാസ്റ്റര്‍’ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് നടന്‍ വിജയ് സേതുപതി. ദളപതി വിജയ് നായകനാകുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് സേതുപതി എത്തുന്നത്. ഏറ്റവും നീചനായ വില്ലനായാണ് താന്‍ മാസ്റ്ററില്‍ വേഷമിടുന്നത് എന്നാണ് വിജയ് സേതുപതി വ്യക്തമാക്കുന്നത്.

ഇതിൽ”ഏറ്റവും നീചനായ വില്ലന്‍ കഥാപാത്രത്തെയാണ് മാസ്റ്ററില്‍ അവതരിപ്പിക്കുന്നത്. എന്റെ കഥാപാത്രത്തിന് നന്മയുടെ ഒരു കണിക പോലുമില്ല. അത്രയ്ക്കും നീചമാണ്. ഞാന്‍ ഇത് ആസ്വദിച്ചാണ് ചെയ്തത്” എന്ന് വിജയ് സേതുപതി പറഞ്ഞു.

സൂപ്പർ താരം റെജീന കസാന്‍ഡ്രയും സേതുപതിയുടെ മകളും വേഷമിടുന്ന രണ്ടു വെബ് സീരിസില്‍ അഭിനയിക്കുമെന്നും സേതുപതി വ്യക്തമാക്കി. രണ്ട് പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ എത്തുന്ന ഈ സീരിസുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

മാസ്റ്ററില്‍ കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുന്നത്. മാളവിക മോഹനന്‍ ആണ് നായിക. നടി ആന്‍ഡ്രിയ ജെറോമിയയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തും. ഒരു ഗുണ്ടാ സംഘത്തിന്റെ നേതാവായാണ് സേതുപതി വേഷമിടുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Post Your Comments


Back to top button