GeneralLatest NewsMollywood

ഇന്ത്യന്‍ സിനിമയില്‍ ചരിത്രമാകാന്‍ ‘സുരേഷ് ഗോപി’!!

ഐ ഫോണ്‍ 11 പ്രൊ മാക്സ് മൊബൈല്‍ ഉപയോഗിച്ചാണ് ഈ ചിത്രം ഷൂട്ടുചെയ്യുന്നത്.

മലയാളത്തിന്റെ പ്രിയതാരമാണ് സുരേഷ് ഗോപി. താരത്തിന്റെ പേരില്‍ ഒരു ചിത്രം. ‘സുരേഷ് ഗോപി’ എന്ന ചിത്രത്തില്‍ രാജന്‍ പി ദേവിന്റെ മകന്‍ ജുബില്‍ രാജന്‍ പി ദേവാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടന്‍ നിര്‍മല്‍ പാലാഴിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഐ ഫോണ്‍ 11 പ്രൊ മാക്സ് മൊബൈല്‍ ഉപയോഗിച്ചാണ് ഈ ചിത്രം ഷൂട്ടുചെയ്യുന്നത്. ഈ രീതിയില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് ‘സുരേഷ് ഗോപി’ എന്ന് റിപ്പോര്‍ട്ട്.

നവാഗതരായ കാര്‍ത്തിക്ക്,സനീഷ് ബോസ് എന്നിവരാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് കൃഷ്ണ കാവ്യാ ക്രീയേഷന്‍സിന്റെ ബാനറില്‍ വി ആര്‍ ഗോപന്‍ നായരാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close