GeneralLatest News

വേദിയില്‍ എത്തിയപ്പോഴാണ് വലിയ ആള്‍ക്കൂട്ടത്തെ കണ്ടത്, ആ ഘട്ടത്തില്‍ പിന്മാറാന്‍ കഴിയുമായിരുന്നില്ലെന്ന് നിശാപാര്‍ട്ടിക്കായി എത്തിയ നടി

റിസോര്‍ട്ടില്‍ എത്തിച്ചപ്പോള്‍ ചെറിയ ഒരു കൂട്ടായ്മയാണെന്നാണ് പിന്നീട് പറഞ്ഞത്

ഇടുക്കി രാജപ്പാറയിലെ റിസോര്‍ട്ടിലെ വിവാദ നിശാപാര്‍ട്ടിക്കായി തന്നെ എത്തിച്ചത് തെറ്റിദ്ധരിപ്പിച്ചാണെന്ന് ഉക്രെയ്ന്‍ നര്‍ത്തകിയുടെ തുറന്നുപറച്ചില്‍. സിനിമയുടെ റിഹേഴ്‌സലാണെന്ന് പറഞ്ഞാണ് വിളിപ്പിച്ചതെന്നും നിശാപാര്‍ട്ടിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഗ്ലിന്‍ക വിക്ടോറിയയുടെ വെളിപ്പെടുത്തല്‍. നിശാപാര്‍ട്ടിക്ക് താന്‍ പ്രതിഫലം കൈപ്പറ്റിയിട്ടില്ലെന്നും താരം പറയുന്നു.

”റിസോര്‍ട്ടില്‍ എത്തിച്ചപ്പോള്‍ ചെറിയ ഒരു കൂട്ടായ്മയാണെന്നാണ് പിന്നീട് പറഞ്ഞത്. വേദിയില്‍ എത്തിയപ്പോഴാണ് വലിയ ആള്‍ക്കൂട്ടത്തെ കണ്ടത്. ആ ഘട്ടത്തില്‍ പിന്മാറാന്‍ കഴിയുമായിരുന്നില്ല” നടി പറയുന്നു.

shortlink

Post Your Comments


Back to top button