CinemaGeneralLatest NewsMollywoodNEWS

പ്രിയപ്പെട്ട ബഷീറിയന്‍ കഥകള്‍ പോലെ ഒരുപാട് ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഇന്നസെന്റ്: ഹരീഷ് പേരടിയുടെ കുറിപ്പ് ഏറ്റെടുത്ത് ആരാധകർ

ജീവിതത്തെ നര്‍മ്മത്തോടും നിസ്സാരമായും കാണുന്ന താരം തന്നെ അത്ഭുതപ്പെടുത്തിയെന്നും നടന്‍

മലയാളികളുടെ പ്രിയതാരം ഇന്നസെന്റിനെ കുറിച്ചും അദ്ദേഹത്തോടൊപ്പം ചിലവഴിച്ച നിമിഷങ്ങളെ കുറിച്ചും നടന്‍ ഹരീഷ് പേരടി. ഇന്നസെന്റിന്റെ മുമ്പിലിരിക്കുമ്പോള്‍ ചിരിക്കാന്‍ മാത്രമേ വായ തുറന്നിട്ടുള്ളു.

എന്നാൽ കടുത്ത ജീവിതാനുഭവങ്ങളിലൂടെ കടന്ന് പോയിട്ടും ജീവിതത്തെ നര്‍മ്മത്തോടും നിസ്സാരമായും കാണുന്ന താരം തന്നെ അത്ഭുതപ്പെടുത്തിയെന്നും നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്:

കുഞ്ഞാലിമരക്കാറുടെ അവസാന ദിവസങ്ങളിൽ ഞങ്ങളെ പോലെയുള്ള പുതുതലമുറയെ സ്വന്തം മുറിയിലേക്ക് സ്വാഗതം ചെയ്ത് വയറ് നിറയെ ഭക്ഷണവും ഹൃദയംനിറയെ സ്നേഹവും വിളമ്പി തന്നപ്പോൾ എടുത്ത ചിത്രമാണ്..കടുത്ത ജീവിതാനുഭവങ്ങളിലൂടെ കടന്ന് പോയിട്ടും ജീവിതത്തെ ഇങ്ങിനെ നർമ്മത്തോടും നിസ്സാരമായും കാണുന്ന ഈ മനുഷ്യൻ എന്നെ ഒരുപാട് അത്ഭുതപ്പെടുത്തകയും ബഷീറിയൻ കഥകൾ പോലെ ഒരു പാട് ചിന്തിപ്പിക്കുകയും ചെയ്തു…ഗൗരവമുള്ളത് എന്ന് നമ്മൾ കരുതുന്ന എല്ലാ വിഷയങ്ങൾക്കും ഇദ്ദേഹത്തിന്റെ കൈയ്യിൽ നർമ്മത്തിന്റെ മരുന്നുണ്ടാവും…ഇന്നസെന്റേട്ടന്റെ മുന്നിൽ ഇരിക്കുമ്പോൾ ചിരിക്കാൻ മാത്രമെ ഞാൻ വാ തുറക്കാറുള്ളു…മറ്റൊന്നിനും സമയം കിട്ടാറില്ല…കോവിഡ് കാലത്തിനുശേഷം മലയാളത്തിന്റെ ഈ ഹാസ്യ പാഠപുസ്തകത്തിനൊപ്പം അഭിനയം പങ്കുവെക്കാൻ കാത്തിരിക്കുകയാണ് ഞാൻ …

https://www.facebook.com/hareesh.peradi.98/posts/773656449841373

shortlink

Related Articles

Post Your Comments


Back to top button