CinemaGeneralLatest NewsMollywoodNEWS

പ്രേക്ഷക മനസുകൾ കീഴടക്കി സൂഫിയും സുജാതയും; പുതിയ റെക്കോർഡും സ്വന്തമാക്കി

മലയാളത്തിലെ ആദ്യ ഡയറക്ട് ഓടിടി റിലീസ് എന്ന ഖ്യാതിയോടെയാണ് ചിത്രം റിലീസിനെത്തിയത്

പ്രണയ ചിത്രം സൂഫിയും സുജാതയും മലയാളി സിനിമാപ്രേക്ഷകരിൽ വിസ്മയം നിറച്ച് മുന്നേറുകയാണ്. മലയാളത്തിലെ ആദ്യ ഡയറക്ട് ഓടിടി റിലീസ് എന്ന ഖ്യാതിയോടെയാണ് ചിത്രം റിലീസിനെത്തിയത്. ആമസോൺ പ്രൈമിൽ ചിത്രമെത്തിയതിന് പിന്നാലെ നിരവധി പ്രേക്ഷകരാണ് സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയത്.

കൂടാതെ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരിൽ പലരും ചിത്രത്തെ പ്രകീർത്തിച്ച് രംഗത്തെത്തുകയുമുണ്ടായി. ഇപ്പോഴിതാ ചിത്രത്തിന് പുതിയൊരു ഖ്യാതി കൂടി കിട്ടിയിരിക്കുകയാണ്. ഇപ്പോൾ ചിത്രം ഓടിടി റിലീസുകളിൽ ഏറെ പേർ കണ്ട ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണുള്ളത്.

ആദ്യ സ്ഥാനത്ത് ആര്യയുംമൂന്നാം സ്ഥാനത്ത് തെലുങ്ക് ചിത്രം കൃഷ്ണ ആൻ്റ് ഹിസ് ലീലയുമാണ്. ചിത്രത്തിൻ്റെ പുത്തൻ റെക്കോർഡ് നടൻ ജയസൂര്യയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

https://www.facebook.com/Jayasuryajayan/posts/1673444456142561

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രം നരണിപ്പുഴ ഷാനവാസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അദിഥി റാവുവാണ് നായിക. ഫ്രൈഡേ ഫിലിം ഹൗസിന്റെ പന്ത്രണ്ടാമത്തെ ചിത്രമാണിത്. അനു മൂത്തേടത്ത് ഛായാഗ്രഹണവും എം.ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

shortlink

Post Your Comments


Back to top button