CinemaGeneralLatest NewsMollywoodNEWS

മമ്മൂക്കയോടൊപ്പം ചിത്രവുമായി പ്രവീണ; കിടിലനെന്ന് ആരാധകർ

നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലാകുകയാണ്

മലയാള സിനിമാ- സീരിയല്‍ രംഗത്ത് തിളങ്ങിയ അഭിനേത്രിയാണ് പ്രവീണ. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവുമെല്ലാം പ്രവീണ സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലാകുകയാണ്.

വൻ ഹിറ്റായ കളിയൂഞ്ഞാല്‍ സിനിമയുടെ സമയത്ത് മമ്മൂട്ടി ഉള്‍പ്പെടെയുളളവര്‍ക്കൊപ്പം എടുത്ത ചിത്രമാണ് പ്രവീണ പങ്കുവെച്ചത്. മമ്മൂട്ടിയെ കണ്ടാല്‍ ഇന്നലെ എടുത്ത ചിത്രമാണെന്നെ പറയൂവെന്നാണ് ചിലര്‍ പ്രവീണയുടെ ചിത്രത്തിന് കമന്റായി കുറിച്ചിരിക്കുന്നത്. സിനിമയില്‍ വന്ന കാലത്ത് നല്ല സിനിമകള്‍ എങ്ങനെ തിരഞ്ഞെടുക്കണമെന്ന് മമ്മൂക്കയാണ് പറഞ്ഞു തന്നതെന്ന് മുമ്പ് ഒരഭിമുഖത്തില്‍ പ്രവീണ തുറന്നു പറഞ്ഞിരുന്നു.

കൂടാതെ അനില്‍ ബാബുവിന്റെ സംവിധാനത്തില്‍ 1997-ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കളിയൂഞ്ഞാല്‍. 20 വർഷത്തിലധികമായി കലാരംഗത്തുളള നടിക്ക് നിരവധി അവാര്‍ഡുകളും ലഭിച്ചിരുന്നു. 1998-ല്‍ പുറത്തിറങ്ങിയ ശ്യാമപ്രസാദ് ചിത്രം അഗ്നിസാക്ഷി, 2008-ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ഒരു പെണ്ണും രണ്ടാണും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് നടിക്ക് അവാര്‍ഡ് ലഭിച്ചിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button