CinemaGeneralMollywoodNEWS

ദിലീപ് ചെയ്ത വേഷങ്ങള്‍ ഞാന്‍ ചെയ്താല്‍ ആളുകള്‍ കൂവിയേനെ: ജയറാം വെളിപ്പെടുത്തുന്നു

കുഞ്ഞിക്കൂനന്‍, ചാന്ത്പൊട്ട് പോലെയുള്ള സിനിമകള്‍ ഞാന്‍ ചെയ്‌താല്‍ ആളുകള്‍ കൂവിയേനെ

ജനപ്രിയ താരമായി ദിലീപ് മുന്നേറിയ സമയത്ത് പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് ജയറാം എന്ന നടന്റെ പിന്നിലേക്ക് പോക്കായിരുന്നു. ജയറാമില്‍ നിന്ന് ജനപ്രിയ സ്ഥാനം ദിലീപ് നേടിയെടുത്തതോടെ ജയറാമിനെ വച്ച് ആലോചിച്ചിരുന്ന മിക്ക പ്രോജക്റ്റും ദിലീപില്‍ എത്തിയെന്നായിരുന്നു അന്നത്തെ അണിയറ സംസാരം, എന്നാല്‍ ഇത് നിഷേധിക്കുകയാണ് സൂപ്പര്‍ താരം ജയറാം. ദിലീപ് എന്ന നടന് യോജിക്കുന്ന വേഷങ്ങള്‍ തന്നെയാണ് ചെയ്തതെന്നും എനിക്ക് ലഭിക്കേണ്ട വേഷങ്ങള്‍ ദിലീപിന് കിട്ടിയെന്നു ഒരിക്കലും വിശ്വസിക്കുന്നില്ലെന്നും ജയറാം പറയുന്നു. ‘കല്യാണരാമന്‍’ എന്ന സിനിമയാണ് ദിലീപിനെ ജനപ്രിയ നായകനെന്ന നിലയില്‍ അടയാളപ്പെടുത്തി തുടങ്ങിയത്.

“എനിക്ക് ലഭിക്കേണ്ട സിനിമകള്‍ ദിലീപിലേക്ക് പോയി എന്ന് ഞാന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. അവന് ചേരുന്ന വേഷങ്ങള്‍ തന്നെയാണ് ലഭിച്ചത്. അവന്‍റെ ശരീര ഭാഷയ്ക്ക് യോജിക്കുന്ന ടൈപ്പ് വേഷങ്ങള്‍ ആണ് ചെയ്തത്. ‘കുഞ്ഞിക്കൂനന്‍’, ‘ചാന്ത്പൊട്ട്’ പോലെയുള്ള സിനിമകള്‍ ഞാന്‍ ചെയ്‌താല്‍ ആളുകള്‍ കൂവിയേനെ. എനിക്ക് ലഭിക്കേണ്ട കഥാപാത്രങ്ങള്‍ എനിക്കും ദിലീപിന് ലഭിക്കേണ്ട കഥാപാത്രങ്ങള്‍ ദിലീപിനും ലഭിച്ചിട്ടുണ്ട്. അത് കൊണ്ട് അത്തരമൊരു ആരോപണത്തിന് പ്രസക്തിയില്ല”. ജയറാം പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button