CinemaGeneralMollywoodNEWS

‘അവളുടെ രാവുകള്‍’: ചോദ്യവുമായി വന്നവര്‍ക്ക് ഞാന്‍ തക്കതായ മറുപടി നല്‍കി: സീമ

'ഞാന്‍ അഭിനയിക്കാന്‍ റെഡിയാണ്.നിങ്ങള്‍ കാണാന്‍ റെഡിയാണോ'

സീമ എന്ന നടി ജനപ്രിയ താരമാകുന്നത് ഐവി ശശി സംവിധാനം ചെയ്ത ‘അവളുടെ രാവുകള്‍’ എന്ന ചിത്രത്തിലൂടെയാണ്. 1978-ല്‍ പുറത്തിറങ്ങിയ ‘അവളുടെ രാവുകള്‍’ അക്കാലത്തെ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു. സീമ എന്ന നടിയുടെ നായികയായുള്ള അരങ്ങേറ്റ ചിത്രം അന്നത്തെ യുവ പ്രേക്ഷകരെയാണ് ഏറെ ആകര്‍ഷിച്ചത്. ചിത്രത്തിലെ ‘രാജി’ എന്ന കഥാപാത്രത്തെ ഒരു പുതുമുഖ താരത്തിന്റെ പതര്‍ച്ചയില്ലാതെ അഭിനയിച്ച സീമ, ആ കഥാപാത്രം വീണ്ടും ചെയ്യാന്‍ തനിക്ക് മടിയില്ലെന്നും തന്റെ പ്രായംവച്ച് അവളുടെ രാവുകളില്‍ വീണ്ടും അഭിനയിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ വിഭിന്നമായ മറുപടിയാണ്‌ താന്‍പലര്‍ക്കും നല്‍കിയതെന്നും സീമ പറയുന്നു. ‘അവളുടെ രാവുകള്‍’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ താന്‍ വീണ്ടും തയ്യാറാണെന്നും കാണാന്‍ നിങ്ങള്‍ ഉണ്ടാകണമെന്ന മറുപടിയാണ് ചോദിക്കുന്നവര്‍ക്ക് താന്‍ നല്‍കിയെന്നും ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് സീമ പറയുന്നു.

“എന്‍റെ അടുത്ത് പലരും ചോദിച്ചു ചേച്ചി ‘അവളുടെ രാവുകള്‍’ എന്ന ചിത്രം വീണ്ടും അഭിനയിക്കാന്‍ കഴിയുമോ എന്ന്. ഞാന്‍ പറഞ്ഞ മറുപടി, ‘ഞാന്‍ അഭിനയിക്കാന്‍ റെഡിയാണ്.നിങ്ങള്‍ കാണാന്‍ റെഡിയാണോ’ എന്ന് ചോദിച്ചു. അത് കൊണ്ട് തന്നെ എന്നെ സംബന്ധിച്ച് പ്രായം എന്നതൊന്നും ഒരു വിഷയമേയല്ല”-സീമ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button