CinemaGeneralLatest NewsMollywoodNEWS

‘ചെന്താര്‍മിഴി പൂന്തേന്‍ മൊഴി, കണ്ണിനു കണ്ണാം എന്‍ കണ്‍മണി; കിയാരക്ക് പിറന്നാള്‍ സമ്മാനവുമായി മുക്ത

മകള്‍ക്ക് പിറന്നാള്‍ സമ്മാനമായി അതിമനോഹരമായൊരു നൃത്ത വീഡിയോ തന്നെ സമ്മാനിക്കുകയാണ് നടി

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരപുത്രികളിലൊരാളാണ് കണ്‍മണി. മുക്തയുടേയും റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയുടേയും മകളായ കിയാരയ്ക്ക് ആരാധകരേറെയാണ്. കിയാരയുടെ നാലാം പിറന്നാള്‍ ആണിന്ന്. മകള്‍ക്ക് പിറന്നാള്‍ സമ്മാനമായി അതിമനോഹരമായൊരു നൃത്ത വീഡിയോ തന്നെ സമ്മാനിക്കുകയാണ് നടി.

സോഷ്യൽ മീഡിയയിൽ എന്റെ കണ്‍മണിക്ക് 4 വയസ്സായെന്ന സന്തോഷം പങ്കുവെച്ചാണ് മുക്ത എത്തിയത്. ‘പെരുമഴക്കാലം’ എന്ന ചിത്രത്തിലെ ‘ചെന്താര്‍മിഴി. പൂന്തേന്‍ മൊഴി, കണ്ണിനു കണ്ണാം എന്‍ കണ്‍മണി..’ എന്ന പാട്ടിന് അനുസരിച്ച്‌ ചുവടുവെയ്ക്കുകയാണ് മുക്ത. സെറ്റും മുണ്ടുമണിഞ്ഞ് ചുവടുവെക്കുന്ന മുക്തയ്ക്കരികില്‍ കണ്‍മണിയുമുണ്ടായിരുന്നു. മകള്‍ക്കായി ഒരുക്കിയ പിറന്നാള്‍ കേക്കിന്റെ ചിത്രവും മുക്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

കൂടാതെ കണ്‍മണിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് അമ്മായി കൂടിയായ റിമിയും ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. കണ്‍മണിയ്ക്കായി സ്വന്തം കൈകൊണ്ട് ഒരു കേക്ക് ബേക്ക് ചെയ്യാന്‍ പറ്റിയ സന്തോഷം പങ്കുവയ്ക്കുകയാണ് റിമി. കേക്കിന് മുന്നില്‍ അതീവ സന്തോഷത്തോടെ ഇരിക്കുന്ന കണ്‍മണിയുടെ ചിത്രവും റിമി പങ്കുവെച്ചിട്ടുണ്ട്. ഹാപ്പി ബര്‍ത്ത് ഡേ എന്റെ കണ്‍മണിക്കുട്ടീ, കൊച്ചമ്മേടെ ഒരായിരം ചക്കരയുമ്മ, ഞാനുണ്ടാക്കിയ കേക്ക് ഇന്ന് കട്ട് ചെയ്യുമ്പോള്‍ അതിലേറെ സന്തോഷമെന്നുമായിരുന്നു റിമി ടോമി കുറിച്ചത്.

Related Articles

Post Your Comments


Back to top button