BollywoodGeneralLatest News

നടന്‍ രണ്‍ബീര്‍ കപൂറുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ താരമായി; മോഡല്‍ ജുനൈദ് ഷാ അന്തരിച്ചു

കശ്മീരി പത്രപ്രവര്‍ത്തകനായ യൂസഫ് ജമീല്‍ ആണ് ട്വിറ്ററിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്

ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറുമായുള്ള രൂപസാദൃശ്യത്തിലൂടെ ശ്രദ്ധ നേടിയ പ്രമുഖ കശ്മീരി മോഡല്‍ ജുനൈദ് ഷാ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീനഗറില്‍ വെച്ചായിരുന്നു മരണം. 28 വയസ്സായിരുന്നു.

കശ്മീരി പത്രപ്രവര്‍ത്തകനായ യൂസഫ് ജമീല്‍ ആണ് ട്വിറ്ററിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്. ജുനൈദും രക്ഷിതാക്കളും ഒരു മാസം മുന്‍പാണ് മുംബൈയില്‍ നിന്നും ശ്രീനഗറില്‍ തിരിച്ചെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button