GeneralLatest NewsMollywood

രക്തംകൊടുത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു, ഒടുവില്‍ നാണംകെട്ട് മടക്കം!! കോളേജില്‍ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ സംഭവിച്ചത്

ജീപി സ്റ്റോറീസ് എന്ന ടൈറ്റിലില്‍ ചോരക്കളി എന്ന പേരില്‍ പുറത്തിറക്കിയ ആദ്യ എപ്പിസോഡാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

യുവത്വത്തിനു ഏറെപ്രിയപ്പെട്ട അവതാരകനും നടനുമാണ് ഗോവിന്ദ് പദ്മസൂര്യ. ജീപി എന്ന ഷോര്‍ട്ട് ഫോമില്‍ അറിയപ്പെടുന്ന താരം ഇപ്പോള്‍ മിനിസ്ക്രീനുകളില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ്. തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി ജീപി നിരന്തരം പങ്കുവെക്കാറുണ്ട്. ജീപി യൂട്യൂബില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

ജീപി സ്റ്റോറീസ് എന്ന ടൈറ്റിലില്‍ ചോരക്കളി എന്ന പേരില്‍ പുറത്തിറക്കിയ ആദ്യ എപ്പിസോഡാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു കോളേജില്‍ വെച്ച്‌ നടത്തിയ രക്തദാന ക്യാമ്ബ് ഉദ്ഘാടനം ചെയ്യാന്‍ പോയ കഥയാണ് ജീപി സ്റ്റോറീസിലൂടെ പറയുന്നത്.

കോളേജില്‍ കുട്ടികള്‍ക്ക് രക്തദാനത്തെ പറ്റി മോട്ടിവേഷന്‍ നല്‍കിയ ശേഷം രക്തം നല്‍കാന്‍ പോയ ജീപി ഒടുവില്‍ ബോധക്ഷയത്താല്‍ താഴെ വീഴുകയായിരുന്നു. രക്തം കണ്ടാല്‍ അങ്ങനെയുണ്ടാകാറുണ്ടെന്നും കൂടെ വന്ന കസിന്‍ ഇതെല്ലാം കണ്ട് ചിരിയായിരുന്നുവെന്നും ജീപി സ്വതസിദ്ധമായ ശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്നു പിന്നീടൊരിക്കലും ഇത്തരത്തില്‍ രക്തദാനത്തിന് മുതിര്‍ന്നുവെന്നും എന്നാല്‍ അന്ന് ഒന്നും സംഭവിച്ചില്ലെന്നും പേടിയെ പേടിക്കാതെ അതിനെ വളരെ തമാശയായി കണ്ടാല്‍ തീരുന്ന പ്രശ്നമേ ഉള്ളൂ എന്നും പങ്കുവയ്ക്കുന്ന വീഡിയോയ്ക്ക് വലിയ സപ്പോര്‍ട്ടാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button