CinemaGeneralHollywoodKollywoodLatest NewsMollywoodNEWSTollywood

വീരപ്പന്റെ ജീവിത കഥ വെള്ളിത്തിരയിലേക്ക്; അണിയറയിൽ വെബ് സീരീസ് ഒരുങ്ങുന്നു

സീരീസില്‍ വീരപ്പന്റെ കുട്ടിക്കാലം മുതല്‍ കൊല്ലപ്പെടുന്നത് വരെയുള്ള സംഭവങ്ങള്‍ എല്ലാം ഉള്‍പ്പെട്ടിരിക്കും

കുപ്രസിദ്ധ വനം കൊള്ളക്കാരന്‍ വീരപ്പന്റെ ജീവിത കഥ ഹിന്ദി, കന്നഡ, തമിഴ്, തെലുഗു, മലയാളം ഭാഷകളില്‍ വെബ് സീരീസ് രൂപത്തില്‍ തയ്യാറാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സൗത്ത് ഇന്ത്യയിലെ ബയോപിക് സിനിമകളുടെ അമരക്കാരന്‍ എ എം ആര്‍ രമേഷ് ആണ് സംവിധാനം ചെയ്യുന്നത്.

വർഷങ്ങൾക്ക് മുൻപ് 2013 ല്‍ രമേഷിന്റെ സംവിധാനത്തില്‍ അട്ടഹാസ ( കന്നഡ ), വനയുദ്ധം ( തമിഴ് ), വീരപ്പന്‍ ( തെലുഗു , മലയാളം ) എന്നീ പേരുകളില്‍ വീരപ്പന്റെ ജീവിത കഥ ഫീച്ചര്‍ ഫിലിം രൂപത്തില്‍ പുറത്തിറങ്ങി ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അന്ന് ക്യാമറ ചെയ്ത പ്രശസ്ത സംവിധായകന്‍ എസ് ഡി വിജയ് മില്‍ട്ടണ്‍ തന്നെയാണ് ഈ വെബ് സീരീസിനു വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്.

ഏകദേശം 36 വര്‍ഷത്തോളം തമിഴ്നാട് – കര്‍ണ്ണാടക വനങ്ങളും അതിന്റെ അതിര്‍ത്തി ചേര്‍ന്ന് കിടക്കുന്ന കേരളത്തിന്റെ വനപ്രദേശങ്ങളും അടക്കി ഭരിച്ച വീരപ്പന്‍ ഈ സംസ്ഥാനങ്ങളിലെ ഭരണാധികാരികള്‍ക്കും പോലീസ് – വനം വകുപ്പിനും തലവേദന ആയിരുന്നു. 126 കൊലപാതകം, 2000 ല്‍ പരം ആനകളെ കൊന്ന് കൊമ്ബ് കടത്തല്‍ , കോടിക്കണക്കിന് രൂപ വില വരുന്ന ചന്ദനത്തടി മുറിച്ചു കടത്തല്‍, കന്നഡ സൂപ്പര്‍ താരത്തിനെയും മന്ത്രിയെയും തട്ടിക്കൊണ്ടു പോയ സംഭവം, ഓപ്പറേഷന്‍ കൊക്കൂണ്‍ തുടങ്ങി എല്ലാം വിശദമായി വെബ് സീരീസില്‍ ഉണ്ടാകുമെന്ന് രമേഷ് വ്യക്തമാക്കുന്നു.

10 മണിക്കൂറില്‍ അധികം ദൈര്‍ഘ്യമുള്ള ഈ സീരീസില്‍ വീരപ്പന്റെ കുട്ടിക്കാലം മുതല്‍ കൊല്ലപ്പെടുന്നത് വരെയുള്ള സംഭവങ്ങള്‍ എല്ലാം ഉള്‍പ്പെട്ടിരിക്കും. സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങള്‍ അണിനിരക്കുന്ന സീരീസിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. ഓഗസ്റ്റ് 10 ന് ഷൂട്ടിംഗ് ആരംഭിക്കുന്ന സീരീസ് നിര്‍മ്മിക്കുന്നത് എ എം ആര്‍ രമേഷ്, ഭാര്യ ഇന്ദുമതി രമേഷ് എന്നിവര്‍ ചേര്‍ന്നാണ്. രമേഷിന്റെ മകള്‍ വിജേത വശിഷ്ട് അസ്സോസിയേറ്റ് ഡയറക്ടര്‍ ആകുന്നതും ഈ സീരീസിലൂടെ ആണ് . 2013 ല്‍ ഇറങ്ങിയ വീരപ്പന്‍ മലയാള സിനിമയുടെ നിര്‍മ്മാണ പങ്കാളിയായ ഷബീര്‍ പത്താന്‍ തന്നെയാണ് ഈ വെബ് സീരീസ് മലയാളത്തില്‍ അവതരിപ്പിക്കുന്നത്.

shortlink

Post Your Comments


Back to top button