CinemaGeneralLatest NewsMollywoodNEWS

ദമ്പതികളാകാൻ ടോം ഷൈൻ ചാക്കോയും യുവതാരം രജിഷ വിജയനും

കെട്ട്യോളാണ് എന്റെ മാലാഖ ഫെയിം വീണ നന്ദകുമാര്‍, സുധി കൊപ്പ, ഗോകുലന്‍, ജോണി ആന്റണി എന്നിവരും സിനിമയിലുണ്ട്

മമ്മൂക്ക ചിത്രം ഉണ്ടയുടെ വിജയത്തിന് ശേഷം സംവിധായകന്‍ ഖാലിദ് റഹ്മാന്‍ പുതിയ പ്രൊജക്ട് ഷെയ്ന്‍ നിഗം, ടൊവിനോ തോമസ് എന്നിവരെ വച്ച് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രൊജക്ട് നീളുകയായിരുന്നു. ഈ സമയത്ത് വളരെ കുറഞ്ഞ ആളുകളെ വച്ച് ഒരു സിനിമ ചെയ്യാന്‍ സംവിധായകന്‍ തീരുമാനിക്കുകയും രജിഷ വിജയന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ വച്ച് ഒരു ഫാമിലി ഡ്രാമ പ്ലാന്‍ ചെയ്യുകയും ചെയ്തു. അദ്ദേഹം തന്നെ ലോക്ഡൗണ്‍ സമയത്ത് തിരക്കഥ ഒരുക്കിയ സിനിമ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്നു.

കൂടാതെ പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം ഗവണ്‍മെന്റ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. ചിത്രത്തിന്റെ കഥ അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരായ ദമ്പതികളെ കുറിച്ചുള്ളതാണ്. രജിഷ, ദീപ്തി എന്നി കഥാപാത്രമായെത്തുന്ന. ഷൈന്‍ അനൂപ് എന്ന കഥാപാത്രമായും.

ചിത്രത്തിൽ രണ്ട് നായകകഥാപാത്രങ്ങളെ കൂടാതെ കെട്ട്യോളാണ് എന്റെ മാലാഖ ഫെയിം വീണ നന്ദകുമാര്‍, സുധി കൊപ്പ, ഗോകുലന്‍, ജോണി ആന്റണി എന്നിവരും സിനിമയിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button