വൈറൽ മേക്കോവറുമായി കൃഷ്ണ ശങ്കർ; 68-ൽ നിന്ന് 84 കിലോയിലേക്ക്

ശരീരഭാരം വര്‍ദ്ധിപ്പിച്ച നടന്‍ കൃഷണ ശങ്കറിന്റെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്

വൈറൽ മേക്കോവറുമായി കൃഷ്ണ , ശരീരഭാരം വര്‍ദ്ധിപ്പിച്ച നടന്‍ കൃഷണ ശങ്കറിന്റെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അല്‍ഫോന്‍സ് പുത്രന്റെ ‘പ്രേമ’ത്തിലൂടെ ശ്രദ്ധേയനായ താരമാണ് കൃഷ്ണ ശങ്കര്‍. 68 കിലോയില്‍ നിന്നും ശരീരഭാരം 84 ആക്കിയ ചിത്രങ്ങളാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ”കിച്ചുവില്‍ നിന്നും മമ്മൂവിലേക്ക്” എന്ന ക്യാപ്ഷനോടെയാണ് നടന്‍ ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ‘തൊബാമ’ എന്ന സിനിമയ്ക്കായി 16 കിലോ ശരീരഭാരം കൂട്ടിയ കാര്യമാണ് കൃഷ്ണ ശങ്കര്‍ പറയുന്നത്. മൊഹ്‌സിന്‍ കാസിം സംവിധാനം ചെയ്ത തൊബാമ 2018-ല്‍ റിലീസായ സിനിമയാണ്.

എന്നാൽ താരം ഇപ്പോഴും ഭാരം കുറച്ചോ അതോ തടിയനായി തുടരുകയാണോ എന്നാണ് പലരും ചോദിക്കുന്നത്. സിനിമാമോഹവുമായി ഓഡിഷനുകളില്‍ പങ്കെടുത്ത് നടക്കുന്ന മമ്മൂ എന്ന കഥാപാത്രമായാണ് തൊബാമയില്‍ താരം വേഷമിട്ടത്.

Share
Leave a Comment