CinemaGeneralMollywoodNEWS

അന്ന് ലിസി എന്നെ വിളിച്ചു ചോദിച്ചു സരിതയെ വിളിച്ചാല്‍ മുകേഷ് വരുമോ?: എന്‍റെ മറുപടി അവര്‍ക്ക് അത്ഭുതമായിരുന്നു

ഞാന്‍ നാല് വര്‍ഷവും ആ സംഘടനയില്‍ സജീവമായി നിന്നത് കൊണ്ട് ഫസ്റ്റ് പ്രിഫറന്‍സ് അവര്‍ എനിക്കാണ് നല്‍കിയത്

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ സിനിമാ മേഖലയിലെ താരങ്ങള്‍ ഒന്നിച്ച് പങ്കെടുക്കുന്ന ‘ഗെറ്റ് ടുഗദര്‍’ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ നേരെത്തെ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള കാര്യമാണ്. എണ്‍പതുകളിലെ സിനിമാ താരങ്ങള്‍ പങ്കെടുക്കുന്ന പ്രോഗ്രാമില്‍ ചില പ്രമുഖ താരങ്ങള്‍ വിട്ടു നില്‍ക്കുന്നത് താരങ്ങളുടെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു , എന്നാല്‍ മുകേഷ് എന്ന നടന്‍ ആ പരിപാടിയുമായി ബന്ധപ്പെട്ടു പോസിറ്റീവായ അനുഭവം പങ്കിടുകയാണ്. ഏഴു വര്‍ഷം മുന്‍പുള്ള തെന്നിന്ത്യന്‍ ചലിച്ചിത്ര പ്രവര്‍ത്തകരുടെ എണ്‍പതിലെ കൂട്ടായ്മ സുമലത അംബരീഷിന്റെ വീട്ടില്‍ ഗെറ്റ്ടുഗദര്‍ സംഘടിപ്പിച്ചപ്പോള്‍ എണ്‍പതുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന നടി സരിതയെ പ്രോഗ്രാമിന് വിളിക്കണം എന്ന് സംഘാടക സമിതി തീരുമാനിച്ചിരുന്നു. ലിസി ഉള്‍പ്പടെയുള്ള സംഘാടക സമിതി മുകേഷ് എന്ന നടനോട് ചോദിച്ചിട്ടായിരുന്നു അങ്ങനെയൊരു തീരുമാനം എടുത്തത്. അതിന് മുന്‍പ് നാല് വര്‍ഷവും അത്തരമൊരു കൂട്ടായ്മയില്‍ നിറ സാന്നിധ്യമായി നിന്ന മുകേഷിനെ പരിഗണിച്ചു കൊണ്ടായിരുന്നു സരിതയെ പ്രോഗാമിലേക്ക് ക്ഷണിച്ചത്.

“എണ്‍പതുകളില്‍ അഭിനയിച്ച ഞങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുമലത അംബരീഷിന്റെ വീട്ടില്‍ ഒത്തുചേരാന്‍ തീരുമാനിച്ചപ്പോള്‍ സരിതയെയും അതില്‍ പങ്കെടുപ്പിക്കണം എന്ന തീരുമാനം വന്നു. ഞാന്‍ നാല് വര്‍ഷവും ആ സംഘടനയില്‍ സജീവമായി നിന്നത് കൊണ്ട് ഫസ്റ്റ് പ്രിഫറന്‍സ് അവര്‍ എനിക്കാണ് നല്‍കിയത്. ‘സരിതയെ ഞങ്ങള്‍ വിളിച്ചാല്‍ മുകേഷ് വരുമോ?’ എന്നായിരുന്നു ലിസി ഉള്‍പ്പടെയുള്ളവരുടെ ചോദ്യം. ഞാന്‍ പറഞ്ഞു എന്തായാലും സരിതയെ ക്ഷണിക്കണം. ഇത്തരം മീറ്റിങ്ങുകള്‍ എന്നേക്കാള്‍ നന്നായി ആസ്വദിക്കുന്ന വ്യക്തിയാണ് സരിതയെന്നും അത് കൊണ്ട് അവരെ ആ പ്രോഗ്രാമില്‍ മിസ്‌ ചെയ്യരുതെന്നും ഞാന്‍ പറഞ്ഞു. ലിസിക്കൊക്കെ എന്റെ ആ മറുപടി ഒരു അത്ഭുതമായിരുന്നു. ഇനി സരിത വന്നാല്‍ മുകേഷിനു വരാതിരിക്കാനാണോ? എന്നും അവര്‍ സംശയിച്ചു. ഞാന്‍ അന്ന് ശ്യാമപ്രസാദിന്റെ ‘ഇംഗ്ലീഷ്’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു ലണ്ടനില്‍ ആയിരുന്നു. “എന്നെ വിശ്വസിക്കാം എന്ത് പ്രതിസന്ധി വന്നാലും അതിനെ മറികടന്നു ഞാന്‍ പ്രോഗ്രാമില്‍ പങ്കെടുത്തിരിക്കും എന്ന പോസിറ്റീവ് മറുപടി അവര്‍ക്ക് ഉടനടി നല്‍കുകയും ചെയ്തു”. മുകേഷ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button