GeneralLatest NewsMollywood

വിക്രത്തിനൊപ്പം സുരേഷ് ഗോപിയും!! ‘മഹാവീര്‍ കര്‍ണ’ ഉപേക്ഷിച്ചുവോ എന്ന സംശയത്തിനു മറുപടിയുമായി സംവിധായകന്‍

ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം 300 കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രം തമിഴിലും ഹിന്ദിയിലും ഒരുക്കുമെന്നും 32 ഭാഷകളിലായി ഡബ്ബ് ചെയ്ത് ഇറക്കുമെന്നും

‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ആര്‍ എസ് വിമല്‍ തന്റെ പുതിയ പുതിയ ചിത്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ധര്‍മ്മരാജ്യ’ മെന്ന ചിത്രത്തെക്കുറിച്ച് പങ്കുവച്ചതിനു പിന്നാലെ വിക്രം ചിത്രം ‘മഹാവീര്‍ കര്‍ണ’ ഉപേക്ഷിച്ചോ എന്ന സംശയത്തിലാണ് ആരാധകര്‍. എന്നാല്‍ ഈ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് തുറന്നുപറയുകയാണ് സംവിധായകന്‍

‘കോബ്ര’, ‘പൊന്നിയിന്‍ സെല്‍വന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിക്രം മഹാവീര്‍ കര്‍ണയുടെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യുമെന്നും വിമല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. വിക്രത്തിനൊപ്പം സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തുമെന്നും സംവിധായകന്‍ വ്യക്തമാക്കി.

നടന്‍ പൃഥ്വിരാജ് മഹാവീര്‍ കര്‍ണനായി എത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ പൃഥ്വിരാജ് മാറിയതോടെയാണ് വിക്രം നായകനായെത്തിയത്. ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം 300 കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രം തമിഴിലും ഹിന്ദിയിലും ഒരുക്കുമെന്നും 32 ഭാഷകളിലായി ഡബ്ബ് ചെയ്ത് ഇറക്കുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button