GeneralLatest NewsMollywood

വിനീത് ശ്രീനിവാസന്റെ ഒരു കോളാണ് എല്ലാം മാറ്റിമറിച്ചത്; തുറന്നു പറഞ്ഞ് ശ്രീനാഥ് ഭാസി

2016 ഇല്‍ നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം.

മോഹന്‍ലാല്‍ ചിത്രം പ്രണയത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച നടന്‍ ശ്രീനാഥ് ഭാസി ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളത്തിലെ യുവതാരനിരയില്‍ തന്‍റെതായ സ്ഥാനം നേടിയെടുത്തുക്കഴിഞ്ഞു. ഒരേ തരത്തില്‍ ഉള്ള റോളുകള്‍ ചെയ്തു ഒരിടക്ക് താന്‍ മടുത്തിരുന്നു എന്നും ആ സമയത്തു സിനിമാഭിനയം നിര്‍ത്തി ദുബായില്‍ പോയി റേഡിയോ സ്റ്റേഷനില്‍ ജോയിന്‍ ചെയ്യുന്ന കാര്യം ആലോചിച്ചിരുന്നു എന്നും ശ്രീനാഥ് ഭാസി തുറന്നു പറയുന്നു.

പക്ഷെ വിനീത് ശ്രീനിവാസന്‍ എന്ന സംവിധായകന്റെ ഒരു കോളാണ് എല്ലാം മാറ്റിമറിച്ചതെന്നും ഏഷ്യാവില്ലേ തിയേറ്റര്‍ മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം പങ്കുവച്ചു.

2016 ഇല്‍ നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം. ഈ ചിത്രത്തില്‍ ശ്രീനാഥ്‌ ഭാസി ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ”വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ആ ചിത്രത്തിലേത് ആ ചിത്രത്തിലെ അനുഭവം തനിക്കു പല കാര്യങ്ങളിലും മുന്നോട്ടു പോവാനുള്ള ഊര്‍ജം പകരുകയും തന്റെ മുന്നോട്ടുള്ള സിനിമാ ജീവിതത്തിനു അത് വലിയ രീതിയില്‍ മുതല്കൂട്ടാവുകയും ചെയ്തു” ശ്രീനാഥ് ഭാസി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button