CinemaGeneralMollywoodNEWS

‘തന്മാത്ര’ എന്ന സിനിമയില്‍ മദ്യപിക്കരുതെന്ന് പറഞ്ഞിട്ടില്ല, എന്നിട്ടും അദ്ദേഹം നന്നായി: ബ്ലെസ്സി പറയുന്നു

പക്ഷെ അയര്‍ക്കുന്നത്തുള്ള ഒരു സുഹൃത്ത്, ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സുഹൃത്ത് ആ സിനിമ കണ്ടതിന് ശേഷം മദ്യപാനം നിര്‍ത്തി

കലാമൂല്യവും വാണിജ്യ വിജയവും ഒരുപോലെ സമന്വയിച്ച മോഹന്‍ലാല്‍-ബ്ലെസ്സി ടീമിന്റെ സൂപ്പര്‍ ഹിറ്റ് സിനിമയാണ് ‘തന്മാത്ര’. തന്മാത്ര എന്ന സിനിമയുടെ മൂല്യം ഇന്നും വളരെ വലുതാണെന്നും ആ സിനിമ കണ്ടു ജീവിതം തിരിച്ചു പിടിച്ച ഒരു പ്രേക്ഷകന്റെ ജീവിതാനുഭവത്തെക്കുറിച്ചും ബ്ലെസ്സി മനസ്സ് തുറക്കുകയാണ്. ആരും മദ്യപിക്കരുതെന്ന സന്ദേശം തന്മാത്ര എന്ന സിനിമയില്‍ താന്‍ പറഞ്ഞു വയ്ക്കാതിരുന്നിട്ടും ആ സിനിമ കണ്ടു മദ്യപാനം നിര്‍ത്തിയ ഒരാളുടെ ജീവിതത്തെക്കുറിച്ചാണ് ബ്ലെസ്സിയുടെ തുറന്നു പറച്ചില്‍. സിനിമ കൊണ്ട് സമൂഹത്തെ മൊത്തമായി നന്നാക്കാന്‍ സാധ്യമല്ലെന്നും ബ്ലെസ്സി പറയുന്നു.

ബ്ലെസ്സിയുടെ വാക്കുകള്‍

“സിനിമ കൊണ്ട് സമൂഹത്തെ മൊത്തമായി നന്നാക്കാന്‍ സാധ്യമല്ല. ‘തന്മാത്ര’ എന്ന സിനിമയില്‍ ഞാന്‍ ഒരിടത്തും മദ്യപിക്കരുതെന്ന് പറഞ്ഞിട്ടില്ല. പക്ഷെ അയര്‍ക്കുന്നത്തുള്ള ഒരു സുഹൃത്ത്, ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സുഹൃത്ത് ആ സിനിമ കണ്ടതിന് ശേഷം മദ്യപാനം നിര്‍ത്തി ഭാര്യയെയും മക്കളെയും കൂടുതല്‍ സ്നേഹിക്കാന്‍ തുടങ്ങി. പിന്നീട് അയാള്‍ നാട്ടില്‍ വന്നു അവരെയും കൊണ്ട് ഓസ്ട്രേലിയയിലേക്ക് പോയി. അയാള്‍ ഡീ അഡിക്ഷന്‍ സെന്ററിലൊക്കെ പോയി മദ്യപാനം മാറ്റാന്‍ ശ്രമിച്ച വ്യക്തിയാണ്. ഞാന്‍ എന്റെ കുടുംബത്തെ കരുതുന്നില്ലല്ലോ എന്ന തോന്നലിനു നിമിത്തമായത് ‘തന്മാത്ര’ എന്ന സിനിമയാണ്”. ബ്ലെസ്സി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button