GeneralLatest NewsMollywood

ക്ലാസ് കട്ട് ചെയ്ത് കടമെടുത്ത യമഹയുമായി ചുറ്റിക്കറങ്ങി മലയാളത്തിന്റെ പ്രിയ താരം!! ‘ബാക്ക് ബെഞ്ചര്‍ ലൈഫി’നെ കുറിച്ച്‌ ചിത്രം സഹിതം വെളിപ്പെടുത്തല്‍

അല്‍ ഫ്രീക്കന്‍, ചോക്ലേറ്റ് ഹീറോ, അനിയത്തി പ്രാവ് ഫീല്‍, പിന്നില്‍ ഇരിക്കുന്ന ആളും മാസ്, പൊളിച്ചു കുഞ്ഞു ബോബന്‍ എന്നിങ്ങനെ കമന്‍റുമായി ആരാധകരും എത്തി.

മലയാള സിനിമയിലെ ചോക്കളേറ്റ് താരം എന്ന ഇമേജ് സ്വന്തമാക്കിയ കുഞ്ചാക്കോ ബോബന്‍ തന്റെ ‘ബാക്ക് ബെഞ്ചര്‍ ലൈഫി’നെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ്. ക്ലാസ് കട്ട് ചെയ്ത് കടമെടുത്ത യമഹയുമായി ചുറ്റിക്കറങ്ങിയ കാര്യമാണ് നടന്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചിരിക്കുന്നത്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കോളേജ് കാലത്തെ ചിത്രമാണ് വൈറലാകുന്നത്.

“ബാക്ക് ബെഞ്ചര്‍ ലൈഫ്.ക്ലാസ് കട്ട് ചെയ്ത്, കടമെടുത്ത യമഹയില്‍ സുഹൃത്തിനൊപ്പം മഴയത്ത് സവാരി ചെയ്യുന്നു.നയന്റീസ് ത്രില്‍സ്..” എന്നാണ് ചിത്രം പങ്കുവച്ച്‌ കുഞ്ചാക്കോ ബോബന്‍ കുറിച്ചിരിക്കുന്നത്. ചിത്രം അയച്ചു തന്ന സുഹൃത്തിന് നന്ദിയും താരം അറിയിക്കുന്നുണ്ട്.

അല്‍ ഫ്രീക്കന്‍, ചോക്ലേറ്റ് ഹീറോ, അനിയത്തി പ്രാവ് ഫീല്‍, പിന്നില്‍ ഇരിക്കുന്ന ആളും മാസ്, പൊളിച്ചു കുഞ്ഞു ബോബന്‍ എന്നിങ്ങനെ കമന്‍റുമായി ആരാധകരും എത്തി.

https://www.facebook.com/KunchackoBoban/posts/1692805977538533

shortlink

Related Articles

Post Your Comments


Back to top button