CinemaGeneralMollywoodNEWS

മലയാള സിനിമയില്‍ ഞാന്‍ കണ്ടിട്ടുള്ള അസാധ്യ ജന്മമാണ് അദ്ദേഹം: സിനിമയില്‍ തന്നെ ഞെട്ടിച്ച വ്യക്തിയെക്കുറിച്ച് മണിയന്‍ പിള്ള രാജു

ഇന്നസെന്റിനെ പോലെ ഇത്രയും നയതന്ത്രശാലിയായ ഒരു വ്യക്തിയെ ഞാന്‍ എന്റെ ലൈഫില്‍ കണ്ടിട്ടില്ല

സിനിമയിലെ സൂപ്പര്‍ താരങ്ങളും മികച്ച അഭിനേതാക്കളും മാത്രമാണ് പലരുടെയും പ്രിയ താരങ്ങളാകുന്നത്, എന്നാല്‍ മലയാള സിനിമയില്‍ സൂപ്പര്‍ താരം അല്ലാത്ത മഹനടനല്ലാത്ത ഒരു താരമാണ് തന്റെ മനസ്സിലെ സൂപ്പര്‍ ഹീറോ എന്നും മലയാള സിനിമ കണ്ട അസാധ്യ ജന്മമാണ് ഇദ്ദേഹമെന്നും മണിയന്‍പിള്ള രാജു തുറന്നു പറയുന്നു.

“എന്‍റെ ജീവിതത്തില്‍ എനിക്ക് മലയാള സിനിമയില്‍ ഒരു അത്ഭുത പ്രതിഭ അല്ലെങ്കില്‍ പണ്ഡിതനാണ് അല്ലെങ്കില്‍ ഇത്രയും കഴിവുകള്‍ ദൈവം കൊടുത്തു എന്ന് ഞാന്‍ മനസ്സില്‍ കരുതുന്ന ഒരു വലിയ ആളാണ് ഇന്നസെന്റ്. ഒരു വിദേശ രാജ്യത്തിന്റെയൊക്കെ അംബാസിഡറായി വിടാന്‍ പറ്റുന്ന വ്യക്തിയാണ്. ഇന്നസെന്റിന് അത്രയും വിദ്യാഭ്യാസം ഒന്നും ഇല്ലെങ്കിലും ഇന്നസെന്റിനെ പോലെ ഇത്രയും നയതന്ത്രശാലിയായ ഒരു വ്യക്തിയെ ഞാന്‍ എന്റെ ലൈഫില്‍ കണ്ടിട്ടില്ല. ദൈവം അദ്ദേഹത്തിന് കൊടുത്ത ഗിഫ്റ്റാണത്. അദ്ദേഹത്തിന്റെ കഥകള്‍ കേട്ടാല്‍ നമ്മള്‍ ഭക്ഷണം കഴിക്കാതെ ഇരുന്നു പോകും. അത്രമാത്രം കഥകള്‍ ഉണ്ട് അദ്ദേഹത്തിന്റെ അടുത്ത്. ഇന്നസെന്റിന് ക്യാന്‍സര്‍ വന്നപ്പോള്‍ അദ്ദേഹം അത് ഫേസ് ചെയ്ത രീതി ഏല്ലാവര്‍ക്കും ഒരു പാഠമാണ്. ആ സമയത്ത് ആശ്വസിപ്പിക്കാന്‍ വിഷമത്തോടെ വിളിക്കുമ്പോള്‍ പുള്ളി ഫോണില്‍ നമ്മളെ പൊട്ടിച്ചിരിപ്പിക്കും. മലയാള സിനിമയില്‍ ഞാന്‍ കണ്ടിട്ടുള്ള അസാധ്യ ജന്മമാണ് ഇന്നസെന്റ്”.

shortlink

Related Articles

Post Your Comments


Back to top button