GeneralLatest NewsMollywoodTollywood

കിരീടം സിനിമയില്‍ നാല് ഡാന്‍സ് സോങ് ഉണ്ടെങ്കില്‍ മറ്റു ഗ്ലാമര്‍ വേഷങ്ങളുടെ കാര്യം പറയണോ!!

50 തിന് മുകളില്‍ സിനിമകളില്‍ 200 നു മുകളില്‍ ഡാന്‍സ് സോങ്ങുകള്‍ ചെയ്തിട്ടുണ്ട് ഞാന്‍.

മലയാളത്തിന്റെ ആക്ഷന്‍ താരം വാണി വിശ്വനാഥ് ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ല. രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ച വാണി കിരീടം എന്ന ഹിറ്റ്‌ സിനിമയുടെ തെലുങ്ക് റീമേക്കില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ ഒരു സംഭവത്തെ പറ്റി തുറന്നു പറയുന്നു.

” മലയാളത്തില്‍ കിരീടം ഹിറ്റായി ഓടിക്കൊണ്ടിരുന്ന സമയം. അതിന്റെ തെലുങ്ക് പതിപ്പില്‍ ഞാനാണ് പാര്‍വതി ചെയ്ത വേഷം അഭിനയിച്ചത്. ലൊക്കേഷനില്‍ ഷൂട്ടിങ്ങിനു വേണ്ടി എത്തിയപ്പോള്‍ തന്നെ സോങ് ഷൂട്ടിംഗ് നടക്കുകയാണ്.കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി.. ആണോ എന്നു ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ. സിനിമയുടെ ഫസ്റ്റ് പാര്‍ട്ടില്‍ തന്നെ നാലു ഡാന്‍സ് സോങ് ഉണ്ട്, വേഗം ഡാന്‍സിന്റെ കോസ്റ്റും ഇട്ടു വരു, ആ സിനിമയില്‍ തന്നെ നാല് ഡാന്‍സ് സോങ് ഉണ്ടെങ്കില്‍ മറ്റു ഗ്ലാമര്‍ വേഷങ്ങളുടെ കാര്യം പറയണോ. 50 തിന് മുകളില്‍ സിനിമകളില്‍ 200 നു മുകളില്‍ ഡാന്‍സ് സോങ്ങുകള്‍ ചെയ്തിട്ടുണ്ട് ഞാന്‍.” വാണി വിശ്വനാഥ് പറയുന്നു

shortlink

Related Articles

Post Your Comments


Back to top button